അയോധ്യ രാമക്ഷേത്രം വരുമോ?

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബി ജെ പി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുൻപ് ക്ഷേത്രം യാഥാർത്ഥ്യം ആകുമോ?

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനു മുൻപ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു അദ്ദേഹം അറിയിച്ചു. എന്നാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാവി എന്താകും എന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നും ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും അടിത്തറ ശക്തമാക്കാനും ദേശീയ അധ്യക്ഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ കൂടുതൽ സീറ്റുകളുളള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ കൂടുതൽ റാലികളിൽ മോദി പങ്കെടുക്കുമെന്ന സൂചനയും അമിത്ഷാ നൽകി. ഹൈദരാബാദിൽ, പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇതു സൂചിപ്പിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം ബിജെപിയുടെ രാഷ്ടീയ അടവുനയമായി തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ അധ്യക്ഷൻ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് രാഷ്ട്രീയ ഗവേഷകർ പറയുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പിനെ നേരിടാൻ ഹിന്ദുത്വവാദത്തില്‍ ഉറച്ചുനിൽക്കുകയാണ് പാർട്ടി പ്രഖ്യാപനത്തിലൂടെ നടത്തുന്നത്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/FhGFZyMcKCE