അമ്മയുടെ അതേ രൂപം തന്നെ ആര്‍ച്ചയ്ക്ക്, മകളുടെ ചിത്രം പങ്കുവെച്ച് ബാബുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. തൊണ്ണൂറുകളില്‍ കരുത്തുറ്റ, തന്റേടിയായ നായിക കഥാപാത്രങ്ങളിലൂടെ താരം തിളങ്ങി. മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച വാണി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു വാണി വിശ്വനാഥിന്റെ അരങ്ങേറ്റം. ഇപ്പോള്‍ കുടുംബവുമായി തിരക്കിലാണ് നടി. വാണിയുടെ ഭര്‍ത്താവും നടനുമായ ബാബുരാജ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

മകള്‍ ആര്‍ച്ചയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ബാബുരാജ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. മക്കളുടെ ചിത്രങ്ങള്‍ അങ്ങനെ നടന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പുതിയ ചിത്രത്തെ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അമ്മയുടെ അതേ രൂപം തന്നെയാണ് മകള്‍ക്കെന്നാണ് പലരുടെയും അഭിപ്രായം. മകള്‍ സിനിമയിലേക്ക് ഉണ്ടാകുമോ എന്നും ചോദ്യവുമായി എത്തുന്നവരുണ്ട്.

വിവാഹ ശേഷം വാണി വിശ്വനാഥ് ചില ചിത്രങ്ങളില്‍ എത്തിയിരുന്നു. ടിവി സീരിയലുകളിലും നടി പിന്നീട് തിളങ്ങി. ബാബുരാജും വാണി വിശ്വനാഥും പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ബാബുരാജും ആ സമയം നായികയായി തിളങ്ങി നിന്ന വാണി വിശ്വനാഥും തമ്മിലുള്ള പ്രണയ ബന്ധം ആരാധകരെ പോലും ഞെട്ടിച്ചിരുന്നു.