ഓണ ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായി അനാര്‍ക്കലി മരിക്കാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി. ഇപ്പോള്‍ താരത്തിന്റെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടാണ് വൈറല്‍ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയിട്ടാണ് നടി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അടുത്തിടെ തന്റെ പ്രണയം തുറന്ന് പറഞ്ഞ് അനാര്‍ക്കലി രംഗത്ത് എത്തിയിരുന്നു. ഒരു പരിപാടിയില്‍ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അനാര്‍ക്കലി തന്റെ മനസ് തുറന്നത്. തനിക്ക് ഒരു പ്രണയം ഉണ്ട്, എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ജോലി ചെയ്യുകയാണ് ഡല്‍ഹിയില്‍. ഇത്രയും ഒരുമിച്ചു പഠിച്ചവര്‍ ആണ്. ഒരേ പ്രായം ആണ് എന്ന മറുപടിയാണ് അനാര്‍ക്കലി നല്‍കിയത്. കെട്ടും എന്ന് ഉറപ്പുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ചോദ്യത്തിന്, ഇല്ല കെട്ടണം എന്ന ഉറപ്പ് ഇല്ലല്ലോ എന്ന മറുപടിയാണ് നടി നല്‍കിയത്.

പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാന്‍ ഒരു പ്രായം ആകുമ്പോള്‍ കഴിക്കുക. അയാളിപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട് വര്‍ക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. നമ്മള്‍ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചില്ല് ചെയ്യാറുണ്ട്. കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാന്‍ കൊടുക്കും, അവന്‍ സമ്പാദിക്കാന്‍ വരുന്നേ ഉള്ളൂ. ഞാന്‍ സമ്പാദിച്ചു തുടങ്ങിയല്ലോ എന്ന് അനാര്‍ക്കലി പറഞ്ഞു.

പരസ്പരം വഴക്കുണ്ടാക്കാറുണ്ട്, വഴക്കില്ലാത്ത റിലേഷന്‍ഷിപ്പ് ഇല്ലല്ലോ. ചെറിയ കാര്യങ്ങള്‍ക്ക് മാത്രമാണ് വഴക്ക് ഉണ്ടാകുന്നത്, വേറെ ചെക്കന്മാരെ നോക്കുമ്പോള്‍ ആണ് വിഷയം ഉണ്ടാകുന്നത്. വെറുതെ ഇരിക്കുമ്പോള്‍ ഞാന്‍ കണ്ണില്‍ കണ്ട ആണ്‍പിള്ളേരെ ഒന്നും വായി നോക്കാറില്ല. ദുല്‍ഖര്‍ സല്‍മാനെ പോലെ അതേ രൂപത്തിലുള്ള ഒരാള്‍ വന്നാല്‍ അയാളെ നോക്കും എന്നാല്‍ പ്രേമിക്കുന്ന ആളെ ഉപേക്ഷിക്കില്ല. അനാര്‍ക്കലി പറഞ്ഞു.