എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു, താന്‍ അവതരിപ്പിച്ച നായികമാരെ കുറിച്ച് ബാലചന്ദ്ര മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാലചന്ദ്ര മേനോന്‍. നടന്‍ കൂടാതെ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിലേക്ക് മികച്ച നായികമാരെയും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രത്തോളം നായികമാരെ പരിചയപ്പെടുത്തിയ മറ്റൊരു സംവിധായകന്‍ തന്നെ ഉണ്ടാവില്ല. ഇപ്പോള്‍ താന്‍ കണ്ടുവന്ന നായികമാരില്‍ ഏറ്റവും മികച്ച അഭിനേത്രി ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അദ്ദേഹം. ‘ഞാന്‍ കൊണ്ട് വന്ന നായികമാരെ താരതമ്യം ചെയ്യണമെങ്കില്‍ ഇവരുടെ എല്ലാ സിനിമയും ഞാന്‍ കാണണം, അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ആദ്യം വന്ന അവസ്ഥ ചോദിക്കുകയാണെങ്കില്‍ എനിക്ക് ഉത്തരം പറയാന്‍ കഴിയും.

ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇത്രയും പേരുടെ കൂട്ടത്തില്‍ പല ആംഗിളിലെ പറയാന്‍ കഴിയൂ, അതില്‍ എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു. ഞാന്‍ ഇവരെയൊക്കെ കൊണ്ട് വന്നു എന്ന ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. ഇത് കഴിഞ്ഞു ഇവര്‍ എവിടെയല്ലാമോ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇത് എല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഇതില്‍ ഏതാണ് ബെസ്റ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ ഫസ്റ്റ് എക്‌സിപീരിയന്‍സ് എന്ന നിലയില്‍ ഒരുപാടു ഗുണങ്ങള്‍ ഒരുപാട് പേരില്‍ വേറിട്ട് വേറിട്ട് നില്‍ക്കുകയാണ്’.

ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോന്‍ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. കാര്‍ത്തിക മണിച്ചെപ്പ് തുറന്നപ്പോള്‍ , ആനി അമ്മയാണെ സത്യം, നന്ദിനി ഏപ്രില്‍ 19 . നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത് എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.