ചെറിയ നിമിഷങ്ങള്‍ മുറുകെപ്പിടിക്കുക, മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യ സുഹാന പറയുന്നു

ബിഗ് ബോസ് താരമായ ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. മത്സരത്തില്‍ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ ബഷീര്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമര്‍ശനങ്ങളും ബഷീറിന് നേരെ ഉയര്‍ന്നിരുന്നു.

ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു. ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നല്‍കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗര്‍കൂടിയാണ് സുഹാന. സുഹാനയുടെ പോസ്റ്റുകള്‍ അതി വേഗം വൈറല്‍ ആകാറുണ്ട്. കഴിഞ്ഞ ആഴ്ച മകന്‍ സൈഗത്തിന്റെ പിറന്നാളായിരുന്നു. മകന്റെ ഒരുപാട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു സുഹാന ആശംസ നേര്‍ന്നത്.

ഇപ്പോള്‍ മകള്‍ സുനുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുഹാന. ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്. ‘ചെറിയ നിമിഷങ്ങള്‍ മുറുകെപ്പിടിക്കുക, ചെറിയ ആശ്ലേഷങ്ങള്‍ക്ക് വിലമതിക്കുകയും ചെയ്യുക. ”ഒരു ദിവസം എന്റെ ജീവിതത്തിന്റെ താളുകള്‍ അവസാനിക്കുമ്പോള്‍, നീയും സൈഗുവും അതിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളില്‍ ഒന്നായിരിക്കുമെന്ന് എനിക്കറിയാം’, എന്നായിരുന്നു ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ്.

ഇതിന് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇത്തരം ഒരു അമ്മയെ കിട്ടിയ മകള്‍ ഭാഗ്യവതിയാണെന്നാണ് ഒരു കമന്റ്. ചിത്രത്തില്‍ ബഷീറും മകനും ഇല്ലാത്തെന്താണെന്നും ചിലര്‍ ചോദിക്കുന്നു. ബഷീറിന്റെ രണ്ടാം ഭാര്യയായ മഷുറയെയും ആരാധകര്‍ തിരക്കി. മഷൂറയുമായിട്ടും അടുത്ത സൗഹൃദമാണ് സുഹാനയ്ക്കുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെ അവതാരക ശ്രീയ അയ്യര്‍ ബഷീറിനെതിരെ വന്‍ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. ബഷീര്‍ മൂന്ന് തവണ വിവാഹിതനാണെന്നും ശ്രീയയുമായി വിവാഹം കഴിച്ചെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.