കറുപ്പിൽ അതിസുന്ദരിയായി ഭാവന,ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന.ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി.സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന.2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്.ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേർന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.വിവാഹ ശേഷം സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു.നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.അടുത്തിടെ ടെലിവിഷൻ ഷോകളിലും നടി പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.കറുപ്പുനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളിൽ അതി സുന്ദരിയാണ് ഭാവന.ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.പലർക്കും വേണ്ടത് താരത്തിന്റെ ഒരു ഹായ് ആണ് ഹായ് ചോദിച്ചവരെയൊന്നും ഭാവന എന്തായാലും നിരാശപ്പെടുത്തിയില്ല.

ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.പ്രണയദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ​ നവീനെ കുറിച്ച്‌ ഭാവന പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

 

View this post on Instagram

 

???????????? Outfit & Styling @sabarinathk_ Makeup & Hair @shoshanks_makeup ???? @pranavraaaj

A post shared by Mrs June6 ????????‍♀️ (@bhavzmenon) on