ബൈക്കിന്റെ ചക്രത്തിൽ ഷാള്‍ കുടുങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചാലക്കുടി: ബൈക്കിന്റെ ചക്രത്തിൽ ഷാള്‍ കുടുങ്ങി വീണ വീട്ടമ്മ മരിച്ചു. ഞായറാഴ്ച രാത്രി 10.30-നായിരുന്നു അപകടം. മേലൂര്‍-കുവക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സ തേടി സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവെയാണ് അപകടം ഉണ്ടായത്

നോര്‍ത്ത് ചാലക്കുടിയിലായിരുന്നു അപകടം ഉണ്ടായത്. ഷാള്‍ കുടുങ്ങിയപ്പോള്‍ വീട്ടമ്മ താഴേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റു. ഉടന്‍ സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്. സംസ്‌കാരം ചൊവ്വാഴ്ച 11-ന് മേലൂര്‍ പഞ്ചായത്ത് ക്രിമെറ്റോറിയത്തില്‍.