ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യുന്നു

ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിന് തൊട്ടുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനേയും ചോദ്യം ചെയ്യുന്നത്.

നേരത്തെ ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധവും ബിനീഷില്‍ നിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. അതോടൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ്ങിനുള്ള കരാര്‍ ലഭിച്ച യുഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായി ബിനീഷിനുള്ള ബന്ധവും ആരാഞ്ഞിരുന്നു.