കോഴിക്കോട് വളയത്ത് ബോംബേറ്; സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു

കോഴിക്കോട്. വളയത്ത് ഒപി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബെറിഞ്ഞത്. സേ്‌ഫോടത്തെ തുടര്‍ന്ന് ബോംബ് വീണ സ്ഥലത്ത് കുഴി രൂപപ്പെട്ടു. സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് നിമനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആളൊഴിഞ്ഞ വഴിയിലേക്കാണ് ബോംബേറിഞ്ഞത്.

സംഭവത്തില്‍ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സംഭവ സ്ഥലത്ത് പരിശോധനകള്‍ നടത്തി. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായിട്ടാണ് വിവരം. ബോംബ് വീണ സ്ഥലത്ത് ചെറിയ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. ശക്തിയേറിയ ബോംബാകില്ലെന്നാണ് പോലീസ് പറയുന്നത്.

ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ബോംബ് പെട്ടിയത്. ഒരു വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്നെ പ്രദേശത്ത് സ്‌ഫോടനം ഉണ്ടായിരുന്നു. ഇതുമായി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരുകയാണ്.