അമ്മയുടെ പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ കാമുകനും അമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചു

കൊല്ലം. പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ മര്‍ദ്ദിച്ച് 35 കാരിയായി യുവതിയും കാമുകനായ 19 കാരനും. ജോനകപ്പുറം സ്വദേശി നിഷിതയും കാമുകനായ റസൂലും നിലവില്‍ പോലീസ് പിടിയിലാണ്. മൂന്ന് കുട്ടികളുടെ മാതാവാണ് നിഷിത. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് യുവതി 19കാരനൊപ്പം ഓളിച്ചോടിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തുടര്‍ന്ന് പിടിയിലായപ്പോള്‍ കാമുകന്‍ തട്ടിക്കൊണ്ട് പോയതാണെന്ന് നിഷ പോലീസിനോട് പറഞ്ഞു. എന്നാല്‍ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുട്ടി ചോദ്യം ചെയ്തതോടെയാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചത്.

തുടര്‍ന്ന് ഉരുവര്‍ക്കും എതിരെ പള്ളിത്തോട്ടം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.