ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഗുസ്തി താരങ്ങൾക്കൊപ്പം സമരം ചെയ്യുമെന്ന് കർഷക സംഘടനാ നേതാക്കൾ

ന്യൂഡല്‍ഹി. എംപി ബ്രിജ് ഭൂഷണെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം സമരം ചെയ്യുമെന്ന് നേതാക്കള്‍ അറിയച്ചു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഉടന്‍ പടപടി വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാക്കളുടെ നേതൃത്വത്തില്‍ ഖാപ് പഞ്ചായത്ത് ചേര്‍ന്നു.

സര്‍ക്കാരിന് 9ത് വരെ സമയമുണ്ട്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനൊന്നും ഞങ്ങള്‍ തയ്യാറല്ലെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു. രാജ്യത്ത് ഉടനീളം പഞ്ചായത്തുകള്‍ നടത്തും. ഗുസ്തി താരങ്ങള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.