കോഴിക്കോട് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി

കോഴിക്കോട് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടര്‍ന്ന് കോതി തീരദേശ പാതയില്‍ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.

ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യമുണ്ടായതിനാല്‍ പൊലിസ് കമ്മിഷണര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ഫയര്‍ഫോഴ്‌സിന്റെയും പൊലിസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ റോഡില്‍ നിറഞ്ഞ കല്ലും മറ്റ് പ്ലാസ്റ്റിക്ക് വശിഷ്ടങ്ങളും മാറ്റുകയാണ്.കനത്ത മഴയും കടല്‍ക്ഷോപവും കാരണം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.