കാറോട്ട മത്സരത്തില്‍ അപകടം; ടാക്‌സി കാറില്‍ യാത്ര ചെയ്ത ഒരാള്‍ മരിച്ചു

തൃശൂര്‍/ മദ്യപിച്ച് മത്സ്യരയോട്ടം നടത്തുന്നതിനിടെ കാര്‍ ടാക്‌സിയില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. തൃശൂര്‍ കൊട്ടേക്കാടാണ് അപകടം ഉണ്ടായത്. മത്സരയോട്ടത്തിനിടെ കാറുകള്‍ ഒന്ന് ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു. ഗുരുവായൂരില്‍ പോയി തിരിച്ച് വന്ന ടാക്‌സികാറിലാണ് മത്സരയോട്ടം നടത്തിയ വാഹനം ഇടിച്ചത്.

അപകടത്തില്‍ ടാക്‌സി യാത്രക്കാരന്‍ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടമുണ്ടാക്കിയ കാറുകള്‍ സ്ഥിരമായി മത്സരയോട്ടം നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പകടം ഉണ്ടാക്കിയ വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.