കേരളത്തിന് പണം നൽകാനില്ല, തൊഴിലുറപ്പ് പദ്ധതി വിഹിതമായുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേരളത്തിന് പണം നൽകാനില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി.

തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ല. 2020-21 ൽ 4286.77 കോടി രൂപയും 2021-22 ൽ 3551.93 കോടിയും 2022-23 ൽ 3818.43 കോടി രൂപയും നൽകിയതായി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി വ്യക്തമാക്കി. പാർലമെന്റിൽ കെ. മുരളീധരൻ എം.പി.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.