തന്നോട് ക്രഷ് തോന്നിയ കുട്ടിയുടെ കാര്യം ടീച്ചറോട് പറഞ്ഞു, സ്‌കൂളില്‍ നിന്നും പുറത്താക്കി, ചൈതന്യ പറയുന്നു

സ്റ്റാര്‍ മാജിക് എന്ന് ഗെയിം ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ചൈതന്യ പ്രാകാശ്. ടിക് ടോക്ക് വീഡിയോകള്‍ വഴിയാണ് ചൈതന്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ തന്റെ ബ്രേക്കപ്പ് കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചൈതന്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഏഴാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ക്ലാസിലെ ഒരു കുട്ടിയ്ക്ക് തന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ കുട്ടി തന്നോട് ഈ കാര്യം നേരിട്ട് പറഞ്ഞിട്ടില്ല. എന്നാല്‍ ക്ലാസിലുള്ളവര്‍ ഈ കൂട്ടിയുടെ പേര് വിളിച്ച് കളിയാക്കുമായിരുന്നു. സ്‌കൂളില്‍ തനിക്ക് ഇഷ്ടമുള്ള ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. അമ്മയെ പോലെയായിരുന്നു. എപ്പോഴു ടീച്ചറിന് പിന്നാലെയൊക്കെ ഞാന്‍ നടക്കുമായിരുന്നു. ഞാന്‍ ഇത് നേരെ ആ ടീച്ചറിനോട് പറഞ്ഞു. ക്ലാസ് ടീച്ചര്‍ അമ്മയെ അറിയിച്ചു. അങ്ങനെ പ്രിന്‍സിപ്പലും അറിഞ്ഞു. അതോടെ അവന്‍ സ്‌കൂളില്‍ നിന്നും പുറത്തായി.

പക്ഷെ തന്റെ പരാതി കൊണ്ട് മാത്രമല്ല ആ കുട്ടി സ്‌കൂളില്‍ നിന്ന് പുറത്തായത്. ‘നീ പെണ്‍കുട്ടികളുടെ ഇടയില്‍ തന്നെയാണല്ലോ എടാ’ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചപ്പോള്‍, ‘ഞാന്‍ കൃഷ്ണനാണ്, എനിക്ക് ചുറ്റും രാധ വേണമെന്ന്’ അവന്‍ പറഞ്ഞു. അങ്ങനെ ആ കുട്ടിയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. പിന്നീട് ആ കുട്ടിയെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയം പലരോടും തോന്നാറുണ്ട്, പക്ഷെ അതെല്ലാം തുറന്ന് പറയാന്‍ പറ്റിയ പ്രണയമല്ല. തന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് നല്ല മുടി ഉണ്ടായിരിക്കണം, തന്നെക്കാള്‍ ഹൈറ്റ് ഉണ്ടായിരിക്കണം, ജോലി ഉണ്ടായിരിക്കണം അമ്മയെയും അച്ഛനെയും നോക്കണം്.

ചൈത്യയ്‌ക്കൊപ്പം അഡീസും അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ആഡിസും തന്റെ ബ്രേക്കപ്പ് കഥ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയില്‍ വെച്ചുണ്ടായ ബ്രേക്കപ്പ് കഥയായിരുന്നു അഡീസ് പറഞ്ഞത് . തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്ടമായിരുന്നു കുറെ നാള്‍ ഡേറ്റ് ചെയ്തു അവള്‍ മറ്റൊരാളുമായി ഇഷ്ടത്തില്‍ ആയി. അത് തന്നെ വേദനിപ്പിച്ചിരുന്നു. ഒരിക്കല്‍ അവളരെ കാണാന്‍ രാത്രിയില്‍ പോയി . അപ്പോഴാണ് മറ്റൊരാളുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞതെന്നും ആഡീസ് പറയുന്നു.