വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യം കേട്ടു മടുത്തു, തുറന്നുപറഞ്ഞ് ചന്ദ്ര ലക്ഷ്മൺ

വിത്യസ്തമായ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ചന്ദ്ര ലക്ഷ്മൺ. പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചു കൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്. സ്വന്തം, മേഘം, കോലങ്കൾ, കാതലിക്ക നേരമില്ലൈ തുടങ്ങിയ സീരിയലുകളെല്ലാം ചന്ദ്ര ലക്ഷ്മണിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്. ഇടക്ക് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ താരം മടങ്ങിയെത്തിയിട്ടുണ്ട്. ഇപ്പോളിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ

ഈ ലോകത്ത് സോള്‍വ് ചെയ്യാന്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ട്. ഇതൊക്കെ ഒരു പ്രശ്‌നമാണോ. ഞാന്‍ കല്യാണത്തിന് എതിരൊന്നും അല്ല, എനിക്ക് ഫാമിലി ഇഷ്ടമാണ്. പക്ഷേ ഞാന്‍ എന്‌റെ സമയം എടുക്കുന്നു. ഞാന്‍ എന്‌റെ ഒരു ഫ്‌ളോയില്‍ അങ്ങ് പോവട്ടെ എന്ന് തീരുമാനിച്ചതാണ്. ഫ്രണ്ട്‌സ് ഒകെ കല്യാണം കഴിച്ചു. അപ്പോ ഞാനും കല്യാണം കഴിക്കണം എന്ന പ്രഷറൊന്നും എനിക്ക് ഇല്ല, എന്‌റെ അച്ഛനും അമ്മയും അത് തരാറുമില്ല

പിന്നെ ഈ സമൂഹം പറയുന്നത് അനുസരിച്ച് ഞാൻ എല്ലാം ചെയ്യണമെന്ന് വിചാരിച്ചാൽ അത് ചെയ്യത്തൊന്നുമില്ല. അത് കുറെ പേർക്ക് പ്രഷറുണ്ട്. പക്ഷേ ഞാൻ അതേകുറിച്ച് വ്യാകുലപ്പെടാറില്ല. എന്നും നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് കല്യാണത്തെ കുറിച്ച്. നേരിടുന്നു എന്ന് പറയുന്നില്ല. അവര് ചോദിക്കുന്നത് അവരുടെ പ്രശ്‌നം. ഞാൻ മറുപടി പറയാത്തത് എന്‌റെ ചോയ്‌സ്. അപ്പോ എന്‌റെ സന്തോഷകരമായ സ്ഥലത്ത് ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സീരിയലുകളിലും നടി വേഷമിട്ടിരുന്നു, ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബൽറാം v/s താരാദാസ്, കാക്കി ഉൾപ്പെടെയുളള മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.