ചെമ്പൻ വിനോദിന് 48 ആം ജന്മദിനം, ജന്മദിനാശംസകൾ ബേബി എന്ന് മറിയം

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ് ജോസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ് അദ്ദേഹം.അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും എല്ലാം തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

ഇന്ന് ചെമ്പൻ വിനോദിന്റെ 48ാം ജന്മദിനമാണ്. ചെമ്പൻ വിനോദിന് ആശംസയുമായി ഭാര്യ മറിയം പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. “ജന്മദിനാശംസകൾ ബേബി” എന്നാണ് ചെമ്പനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മറിയം കുറിച്ചിരിക്കുന്നത്. 2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ഇവരുടെ വിവാഹ സമയത്ത് പ്രായത്തിന്റെ പേരിൽ ഇരുവരും ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.

2020ലാണ് താരം രണ്ടാമതും വിവാ​ഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാ​ഹം ചെയ്തത്. അന്ന് ചെമ്പൻ വിനോദിന്റെ രണ്ടാം വിവാ​ഹം എന്നതിന്റെ പേരിൽ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇരുവരുടേയും വിവാ​ഹം വാർത്തകളിൽ നിറയാൻ കാരണമായത്.

ചെമ്പൻ വിനോദിനോ ഭാര്യ മറിയത്തിനോ ഇല്ലാത്ത പ്രശ്‍നം ആയിരുന്നു ആരാധകർ എല്ലാവകാശപ്പെടുന്നവരിൽ പലർക്കും ഉണ്ടായിരുന്നത്. പതിനേഴു വയസ്സിന്റെ വ്യത്യാസം ഉണ്ട് എന്നതോ പ്രായം കൂടി പോയി എന്നതോ ഒന്നും തന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന ആൾക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ഉള്ള വിനോദിനെ വിട്ടുകളയാൻ ഉള്ള കാരണം ആയിരുന്നില്ല എന്നായിരുന്നു ഇവരുടെ വിവാഹ സമയത്ത് മറിയം പറഞ്ഞത്.