കേരളം മാറിക്കൊണ്ടിരിക്കുകയാണ് ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

കോട്ടയം. എല്‍ഡിഎഫ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മാറിയിരിക്കുന്നു ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം തടയാന്‍ ശ്രമിച്ചവരെ ജനം ഒറ്റപ്പെടുത്തും. വാഗ്ദാനങ്ങള്‍ നിറവേറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് സാമ്പത്തികം അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ വലിയ ശേഷി നമ്മുടെ ഖജനാവിനില്ല. പണം കണ്ടെത്തുവനാണ് കിഫ്ബി അരംഭിച്ചത്. എന്നാല്‍ അതിനെതിരെയും പ്രചാരണം നടത്തി. എന്നാല്‍ അതിന്റെ പങ്കുപറ്റാന്‍ ഇക്കൂട്ടര്‍ മടി കാണിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊതു വിദ്യാലയ ശാക്തികരണം പുതുപ്പള്ളിയിലും എത്തി. 53 വര്‍ഷം കൂടെ നിന്നില്ലെന്ന കാരണത്താല്‍ പുതുപ്പള്ളിയെ തടഞ്ഞില്ല. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ സംസാരിക്കുവാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.