പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം. പലകാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനവും മറ്റ് പ്രദേശങ്ങളിലെ വികസനവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അതേസമയം ദേശീയ പാത വികസനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ 2011ല്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ദേശിയപാത അതുപോലെ തുടരുമായിരുന്നു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനം എടുത്തുപറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.