നഴ്‌സിന്റെ കയ്യില്‍ നിന്നും കുട്ടി താഴെവിണ് തലയ്ക്ക് പരിക്കേറ്റു

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നഴ്‌സിന്റെ കയ്യില്‍ നിന്നും കുട്ടി താഴെവിണ് തലയ്ക്ക് പരിക്കേറ്റു. കാഞ്ഞിരം കുളം സ്വദേശി സുരേഷ് കുമാറിന്റെയും ഷീലയുടെയും നാല് ദിവസം പ്രായമുള്ള കുട്ടിയാണ് നഴ്‌സിന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ താഴെവീണത്.

പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശിനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. കട്ടിയുടെ ശരീരത്തില്‍ മഞ്ഞ നിറം കണ്ടതിനെ തുടര്‍ന്ന് രക്ത പരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്ത പരിശോധന നടത്തുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് പറയുന്നത്. സംഭവ സമയത്ത് ഷീലയുടെ അമ്മ കുട്ടിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം കുട്ടി നഴ്‌സിന്റെ കയ്യില്‍ നിന്നല്ല വാമറില്‍ നിന്നാണ് വീണതെന്നും. സ്‌കാനിങ്ങിനു ശേഷം കുഞ്ഞ് കരഞ്ഞതായും പാല്‍ കുടിച്ചെന്നും സൂപ്രണ്ട് പറഞ്ഞു.