കാലിത്തൊഴുത്ത് മാറ്റി സ്ഥാപിച്ചില്ല, കർഷകനു നേരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ​ഗുണ്ടാ വിളയാട്ടം

പത്തനംതിട്ട റാന്നിയിലെ പുതുശ്ശേരിമലയിൽ സിപിഐഎം വൻ ഗുണ്ടാ വിളയാട്ടം നടത്തുന്നെന്ന് ആക്ഷേപം, നിസാര കാര്യങ്ങളുടെ പേരിലാണ് വൻ തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ‌ പറയുന്നത്.. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂടി വഴി ആവിശ്യപെട്ടാണ് നിരന്തരം പ്രശ്നം സൃഷ്ട്ടിക്കുന്നതെന്നാണ് പരാതി.

മിണ്ടാപ്രാണിയായ കറവ പശുവിനേ വിഷം കലർത്തി കൊല്ലുകയും പശുവിനേ മറവ് ചെയ്യാനെത്തിയ പണിക്കാരേയും വീട്ടുകാരെയും വീട് കയറി ആക്രമിക്കുകയും ചെയ്തു. വീടിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന വണ്ടികൾ തല്ലി തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന്റെ മുമ്പി‌ലുള്ള ഷീര കർഷകന്റെ കാലി തൊഴുത്ത് മാറ്റി സ്ഥാപിക്കാത്തതാണ് പ്രകോപനത്തിന് കാരണം, കഴിഞ്ഞ മാസം ഒരു പശുവിനേയും വെള്ളിയാഴ്ച ഗർഭിണിയായ പശുവിനേയും കൊന്നു, പോലീസ് സാന്യദ്ധ്യത്തിലാണ് പശുവിനേ മറവ് ചെയ്തത്, ഗുരുതരമായി പരിക്കേറ്റ കുഴിയെടുക്കാൻ വന്ന പണിക്കാരൻ ബിനു വി നായർ ബിനംഭവൻ പുഷ്‌പ്പഗിരി മെഡിക്കൽകോളേജ് ഐസിയുവിൽ ചികിൽസയിൽ ആണ് അദ്ദേഹത്തിന് കബിവടിക്ക് ഉള്ള അക്രമണത്തിൽ നട്ടെല്ലിന് രണ്ട് പൊട്ടലും തലയിൽ 28 തുന്നലും കൈയ്ക്ക് ഒടിവുമുണ്ട, രാജീവ് പാറയ്ക്കൽ എന്ന യുവാവിനും വീട്ട് കാർക്കും പരിക്ക് പറ്റിയിട്ടുണ്ട് , പ്രദേശത്തേ വൈദ്യുതി വിഛേദിച്ചിട്ടിയിരുന്നു അക്രമണം, പോലീസ് സ്ഥലത്ത് എത്താൻ താമസിച്ചു എന്നും പരാതി ഉണ്ട്