ക്രിസ്തു മതത്തേ ഹിന്ദുക്കൾ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു, ക്ഷേത്രാങ്കണത്തിൽ ക്രിസ്മസ് ആഘോഷിച്ച തന്ത്രി 

ക്രിസ്മസ് ആഘോഷം ക്ഷേത്ര വളപ്പിൽ നടത്തുകയും കരോൾ സംഘത്തെ സ്വീകരിക്കുകയും ചെയ്ത തിരുപനയന്നൂർ കാവ് ദേവി ക്ഷേത്ര അധികാരികളുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോൾ .ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനക്കടുത്ത് കർമ്മ ന്യൂസ് എത്തിയിരിക്കുകയാണ്‌. എന്തുകൊണ്ടാണ്‌ ഇത്തരത്തിൽ ക്രിസ്മസ് ആഘോഷത്തിനു ക്ഷേത്രാങ്കണം വേദിയായത് എന്ന് അദ്ദേഹം വിശദീകരിക്കുകയാണ്‌. ക്രിസ്മസ് ഹറാം എന്നും ആഘോഷിച്ചാൽ നരകത്തിൽ പോകും എന്നും ഇസ്ളാമിൽ നിന്നും പുറത്താക്കും എന്നൊക്കെ പ്രചാരണം നടക്കുമ്പോൾ തന്നെയാണ്‌ മത സൗഹാർദ്ദത്തിന്റെ ആഘോഷം കുട്ടനാട് എടത്വയിലെ തിരുപനയന്നൂർ കാവ് ദേവി ക്ഷേത്രത്തിൽ നടന്നത്

ലോകമെമ്പാടും ഇന്ന് പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ പിറന്നാൾ ആഘോഷിക്കുന്നു. ഭാരതത്തിൻറെ പൈതൃകത്തിലെ ഭാരതത്തിലെ രാജാക്കന്മാരും നാടുവാഴികളും വിദേശമതമായ ഈ മതത്തെ ഇവിടെ സ്വീകരിക്കുവാനും അതിനെ വളർത്തുവാനും തയ്യാറായ ആ സംസ്കാരത്തോട് കൂടി ഭാരതീയമായ സംസ്കാരത്തിലെ ക്രൈസ്തവ മതത്തിൻറെ വിശ്വാസത്തെ ഞങ്ങൾ എല്ലാവരും ആദരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. അതോടുകൂടി ഉണ്ണിയേശുവിന്റെ ഈ പിറന്നാള്‍ ദിനം ആഘോഷപൂർവ്വം ആക്കി തീർക്കുവാൻ സർവ്വജനങ്ങളും ഒത്തുകൂടി മതമൈത്രിയോടുകൂടി മുന്നോട്ടു പോകണം. യുദ്ധങ്ങൾ ഒഴിവാക്കി സമാധാനം പുലർത്താൻ ഈ ക്രിസ്മസ് ദിനത്തോടെ പ്രയോജനപ്രദമാകട്ടേയെന്നും ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ലോകജനതയോട് പറഞ്ഞു.

തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രം പ്രസിദ്ധമാണ്‌. 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 നാണ്‌ പ്രതിഷ്ഠിച്ചത്.ഈ ക്ഷേത്രത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണശിലയിൽ നിർമ്മിച്ച ധ്വജം. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്.നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം. തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചത്

ഇത്ര പസിദ്ധമായ ക്ഷേത്രത്തിൽ തന്നെയാണ്‌ ഇപ്പോൾ ക്രിസ്മസ് ആഘോഷവും നടന്നത്. ഇക്കുറി ക്രിസ്മസ് ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലും നടന്നു. നരേന്ദ്ര മോദി കഴിഞ്ഞ രാത്രി ക്രിസ്മസ് വിരുന്ന് തന്റെ വീട്ടിൽ ഒരുക്കി. ക്രിസ്ത്യൻ മത മേലധ്യക്തന്മാർ വിരുന്നുകാരായെത്തുകയും ചെയ്തിരുന്നു.ഇക്കുറി ന്രേന്ദ്ര മോദിയുടെ ക്രിസ്മസ് കാർഡും ബിജെപി പ്രവർത്തകർ പരമാവധി വീടുകളിൽ എത്തിക്കുകയും ചെയ്തു