കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ ആണ്‌ കൂട്ട തല്ലും ആക്രമണവും.

അർദ്ധരാത്രിയിൽ ക്യാമ്പിൽ ഡി.ജെ പാർട്ടി നടന്നു. എന്നാൽ ഇത്തരം പാർട്ടികൾ സംഘടനാ വേദികളിൽ എങ്ങിനെ ഉണ്ടായി എന്നതും അത്ഭുതം. ഡി ജെ പാർട്ടിക്കിടെ കൂട്ട തല്ലും നടക്കുകയായിരുന്നു. പലർക്കും പരിക്കുണ്ട്.

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കൂട്ടത്തല്ലില്‍ നേതാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ കെ.പി.സി.സി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പഴകുളം മധു, എം.എം. നസീര്‍, എ.കെ ശശി എന്നിവരടങ്ങിയ കമ്മിഷനാണ് സംഭവം അന്വേഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.