മകൻ വാഹനാപകടത്തിൽ മരിച്ചതിന്റെ മനോവിഷമം, മാതാവായ ഡോക്ടർ ജീവനൊടുക്കി

ആലപ്പുഴ: വിദേശത്തായിരുന്ന മകൻ വാഹനാപകടത്തിൽ മരിച്ചതിന്റെ മനോവിഷമത്തിൽ മാതാവായ ഡോക്ടർ ജീവനൊടുക്കി
മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മെഹറുന്നീസയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ ബെന്യാമിൻ ഇന്നലെ കാറപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മകൻ പോയതിനാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി സുഹൃത്ത് പറയുന്നു. ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയപ്പോഴാണ് ജീവനൊടുക്കിയത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.