കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന

മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ പറഞ്ഞു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് നിലവിൽ സംസ്ഥാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പത്മജ പറഞ്ഞു.

കോണ്‍ഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് പത്മജ കൂട്ടിച്ചേർത്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്തു നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.