പിണറായിയുടെ തടവുകാർക്ക് ജയിലിൽ സ്പെഷ്യൽ മീൻ ഫ്രൈ

ഭരിക്കുന്ന പാർട്ടിയിൽ പെട്ട തടവുകാരനായാൽ ജയിലിൽ സുഖമാണ് .ജയിലിലെ തടവുകാരുടെ സുഖ സൗകര്യങ്ങൾകേട്ടാൽ ഒന്ന് ജയിലിൽ പോയി കിടന്നാലും കുഴപ്പമില്ലെന്ന് തോന്നും ശിക്ഷായിടം എന്നതിലുപരി രാഷ്ട്രീയക്കാരായ തടവുകാരുടെ സുഖവാസകേന്ദ്രമായി കണ്ണൂർ സെൻട്രൽ ജയിൽ. ജയിലിൽ സാധാരണ വിളമ്പുന്ന ഭക്ഷണത്തിന് പുറമേ ‘സ്പെഷ്യൽ’ ഭക്ഷണം ഇവർതന്നെ ഉണ്ടാക്കും.

തിങ്കളാഴ്ചയും ബുധനാഴ്ചയുമാണ് തടവുകാർക്ക് മീൻകറി വിളമ്പുന്നത്. എന്നാൽ രാഷ്ട്രീയത്തടവുകാർക്ക് പ്രത്യേകമായി മിക്ക ദിവസവും പുറത്തുനിന്ന് ബക്കറ്റിൽ മീൻ എത്തിച്ചുകൊടുക്കും. അവര്‍ ഇത് അനധികൃത ‘പാചകപ്പുര’യിൽവെച്ച്‌ കറിവെച്ചും പൊരിച്ചും കഴിക്കും.ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ് ബ്ലോക്കുകളിലാണ് രാഷ്ട്രീയപ്രവർത്തകരായ തടവുകാരെ പാർപ്പിച്ചിട്ടുള്ളത്. ബ്ലോക്കുകൾക്കും ജയിലിലെ വാട്ടർ ടാങ്കിനു സമീപത്തുമാണ് പാചകപ്പുര ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിൽ ജയിൽ ജീവനക്കാർപോലും പോകാറില്ല. പ്രത്യേക ഭക്ഷണം പാകംചെയ്യാനാവശ്യമായ മസാലപ്പൊടി, ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി, എണ്ണ തുടങ്ങിയവ ജയിൽ അടുക്കളയിൽ നിന്നുതന്നെ എത്തിക്കും.

ഭരിക്കുന്ന പാർട്ടികളിൽപ്പെട്ട തടവുകാർക്ക് പ്രത്യേക പരിഗണന എല്ലാ കാര്യത്തിലും ലഭിക്കുന്നുണ്ടെന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ പലപ്പോഴും നിസ്സഹായവസ്ഥയിലുമാണ്. ജയിൽനിയമങ്ങളും വ്യവസ്ഥകളുമൊന്നും ഇവർക്ക് ബാധകമാകുന്നില്ല. രാഷ്ട്രീയത്തടവുകാർ‍ പറയുന്നത് പോലെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ജീവനക്കാരുമുണ്ട്.

7.30-ന് പ്രഭാതഭക്ഷണം വിളമ്പും. അതിനുശേഷമാണ് തടവുകാരെ ജോലിക്ക് വിടുന്നത്. 11.30-ന് തിരിച്ച് സെല്ലിൽ എത്തിക്കും. 12.30-ന് ഉച്ച ഉൗൺ നൽകും. 3.30-ന് ചായ. വൈകീട്ട് അഞ്ചോടെ അത്താഴം വിളമ്പും. ഇതോടെ സെൽ പൂട്ടി താക്കോൽ സൂപ്രണ്ടിന് കൈമാറണം. അത്താഴം വാങ്ങി സെല്ലിൽ സൂക്ഷിച്ച് പലരും രാത്രി എട്ടോടെയാണ് കഴിക്കുന്നത്. അടിയന്തര ഘട്ടമൊഴികെ പിന്നീട് സെൽ തുറക്കുന്നത് അടുത്ത ദിവസം രാവിലെയാണ്.

കണ്ണൂർ സെൻട്രൽ ജയിലിലെ സഖാക്കന്മാർക്കു എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കാൻ പോലീസുകാർ മത്സരിക്കുകയാണ് കഞ്ചാവ് വലിക്കാൻ ഗുഡ്‌സ് ഓട്ടോറിക്ഷകയിൽ സാധനം എത്തും അതും പോലീസുകാരുടെ സുരക്ഷാ സന്നാഹങ്ങളോടെ പിന്നെ സ്മാർട്ട് ഫോൺ ഇഷ്ടം പോലെ ഉപയോഗവും അനുവദിക്കും ,ഇനി ഫോണിൽ ചാർജില്ലേ അതിനും പോലീസ് ഏമാന്മാർ സൗകര്യം ഒരുക്കും.

ജയിലിനകത്ത് സ്മാർട്ട് ട്വ ഉണ്ടല്ലോ അതിന്നു ചാർജ്ജ് ചെയ്യാം ഇതെലാം എല്ലാവർക്കും കൊടുക്കും എന്ന് വിചാരിക്കരുത് അങ്ങനെ കൊടുക്കാൻ എല്ലാവരും നാട്ടുകാരനായ മുഖൈമന്ത്രിയുടെ ആളുകൾ അല്ലാലോ. സഘക്കന്മാർക്കെ ഉള്ളൂ. ആരും കാണാതെ കഞ്ചാവ് വലിക്കാനും ഫോൺ ചെയ്യാനും കൊതുകു വല കെട്ടി അതിനു മീതെ തുണി വിരിച്ചു കൊടുക്കും ഏമാന്മാർ. ഇതേ അഭ്യന്തര വകുപ്പിന് കീഴിൽ ഉള്ള സംഗതി ആണ് അമരത്തു ആരാണെന്നു പറയണ്ടല്ലോ സെൻട്രൽ ജയിൽ ഭരിച്ച് സുഖിക്കുകയാണ് സിപിഎം തടവുകാർ

കണ്ണൂർ സെൻട്രൽ ജയിലിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ കിലോക്കണക്കിന് കഞ്ചാവുമായി സഖാക്കന്മാരായ തടവുകാർ കണ്ണൂരിൽ എന്തും നടക്കും .കാരണം അത് മുജ്തധ്യമന്ത്രി പിണറായി വിജയൻറെ സ്വന്തം സ്ഥലമാണ്. അവിടെ എന്തും നടത്തം എന്ന ധാർഷ്ട്യം മുഘ്യനും, മുഖ്യന്റെ സഖാക്കൾക്കും ഉണ്ട് ഇപ്പോൾ സഖാക്കന്മാരുടെ തേര് വാഴ്ച നടക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ ആണ് ജയിൽ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ വിളയാട്ടം. 3 കിലോഗ്രാം ക‍ഞ്ചാവുമായി ഗുഡ്സ് ഓട്ടോറിക്ഷ സെൻട്രൽ ജയിലിനകത്തെത്തിയ ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കു തെളിവാണിത്. സിപിഎമ്മുകാരായ തടവുകാരും കാപ പ്രകാരം തടവിലാക്കപ്പെട്ട ഗുണ്ടകളുമാണിപ്പോൾ സെൻട്രൽ ജയിൽ ഭരിക്കുന്നതെന്നാണു സൂചന.

തടവുകാർക്ക് ഒത്താശ നൽകുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ വളർത്തുകയാണ് നമ്മുടെ ജയിലുകൾ. തടവുകാർക്കായി ഉദ്യോഗസ്ഥന്റെ സിഗരറ്റ് കടത്ത് തടഞ്ഞ ജോയിന്റ് സൂപ്രണ്ടിനു ഭീഷണി.തടവിൽ ഇരുന്നാലും സുഖത്തിനു ശീലങ്ങൾക്കും ഒരു കുറവും വരുത്താൻ ,അല്ലെങ്കിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഈ തടവുകാർ തയ്യാറല്ല എന്നതാണ് വാസ്തവം. പണ്ടുള്ളവർ പറയാറുണ്ട്.

കൊണ്ടാടാൻ ഉണ്ടെങ്കിൽ കുഴഞ്ഞാടും എന്ന് എന്ന്. ഒരുക്കികൊടുക്കാൻ ആളുണ്ടെങ്കിൽ ആസ്വദിക്കാനും ആളുണ്ടാകും .ജയിലുകളി ഒരുപാട് തവണ ഇത്തരത്തിൽ, ഉള്ള അനധിക്രുത ഏർപ്പാടുകൾ നടക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. അതിനു സിപിഎം കാറായ പോലീസുകാരുടെ ഒത്താശയും പിന്തുണയും ലഭിക്കുന്നു വന്നതിന്റെ വാർത്തകളും പുറത്തു വന്നിട്ടും അത് തുടരാൻ അല്ലാതെ അത്തരക്കാര്ക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ഈ പരിപാടികൾ വീണ്ടും വെച്ച് പുലർത്തുന്നതിന്റെ പിന്നിൽ ഉള്ളത്.