സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂലം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ജൂണ്‍ 10ന് ഡല്‍ഹി നിസാമുദീനില്‍ നിന്നുമാണ് വസന്തകുമാര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. \

ഈ മാസം 17 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. തുടര്‍ന്നാണ് മരണം. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിനായി കൊച്ചിയില്‍ നിന്നും 62,000 രൂപ വിലയുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 കടന്നു.