സംസ്ഥാനത്ത് കൊവിഡ് വേഗത്തിൽ കുറയുന്നുവന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധ വളരെ വേഗത്തിൽ കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആയി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ 13 ശതമാനം കുറവാണ് രോഗബാധിതരിൽ ഉണ്ടായിരിക്കുന്നത്. ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.