കൊറോണ രോഗിയായ യുവതിയോട് മോശമായി പെരുമാറിയ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൊറോണ രോഗിയായ യുവതിയോട് മോശമായി പെരുമാറിയ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷെറിന്‍ സെബാസ്റ്റ്യനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റെ സെന്ററിലായിരുന്നു സംഭവം. ഉടനെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.