ഇരുട്ടിൽ തപ്പി ക്രൈംബ്രാഞ്ച്; കത്തെവിടെ? കിട്ടിയത് സ്ക്രീൻ ഷോട്ട് മാത്രം

തിരുവനന്തപുരം: തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദത്തിൽ ഒറിജിനൽ കത്ത് കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ ഒറിജിനൽ കണ്ടെത്തിയാൽമാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാൻ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് ലഭിച്ചത്. കത്ത് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മേയറുടെ പേരിൽ പുറത്തുവന്നു എന്ന് പറയുന്ന കത്ത്, ഡി.ആർ. അനിൽ എഴുതി എന്ന് അവകാശപ്പെട്ട കത്ത്, എന്നിങ്ങനെ രണ്ട് കത്തുകളാണ് വിവാദങ്ങൾക്ക് ഇടയാക്കി.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയിട്ടില്ല. കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഒരു വ്യക്തതയുംപറയാൻ സാധിക്കില്ലെന്ന എന്ന നിലപാടിലേക്കാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ഒറിജിനൽ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. കത്തിന്റെ ഒറിജിനൽ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്.

അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാൻ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് പോകണം. ഇപ്പോൾ നടത്തിയ മൊഴിയെടുപ്പ് മാത്രം പോര.

ചോദ്യം ചെയ്യൽ അടക്കമുള്ള ക്രിമിനൽ കുറ്റാന്വേഷണ രീതിയിലുള്ള നടപടിയിലേക്ക് പോകണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയാണ്. അതേസമയം ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. പലതവണ സമയം ചോദിച്ചെങ്കിലും സമയം നൽകിയിരുന്നില്ല.