ലാൽ സാർ പെറ്റിക്കോട്ട് ധരിച്ചാണ് വന്നത്, ഷൂട്ടിങ് സമയത്ത് മുറിയിൽ ഉണ്ടായിരുന്നത് ഏഴ് പേർ മാത്രം, മീര വാസുദേവ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. സിനിമയിൽ നിന്നും പിന്മാറി ഇപ്പോൾ സീരിയലിൽ തിരക്കേറിയിരിക്കുകയാണ് നടിക്ക്. മീര വാസുദേവാണ് കുടുംബ വിളക്കിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ കരിയറിലെ വൻ വഴിത്തിരിവായിരുന്നു ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തന്മാത്ര. താരം മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് പറന്നെത്തിയത്. കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുകയാണ് താരം. ഇപ്പോളിതാ തന്മാത്ര എന്ന സിനിമയെക്കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്മാത്ര എന്ന ചിത്രത്തിന്റെ ആദ്യ മീറ്റിങിൽ തന്നെ ബ്ലെസി സർ കഥ മുഴുവനും എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും വിശദീകരിച്ച ശേഷം ബ്ലെസി സർ തന്നെയാണ് പറഞ്ഞത്, ഇതിന് മുൻപ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹൻലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. നിങ്ങൾക്ക് കംഫർട്ട് ആണോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചോദിച്ചത്, ആ രംഗം സിനിമയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് എന്നാണ്. അതിനുത്തരം കിട്ടിയപ്പോൾ എനിക്ക് വേറെ ചിന്തിക്കേണ്ടിയിരുന്നില്ല.

ലാൽ സർ ചെയ്യുന്ന കഥാപാത്രത്തിന്റെ മാറ്റം തുടങ്ങുന്നത് അവിടെ വച്ചാണ്. എന്റെ ഭർത്താവിന് എന്തോ പ്രശ്‌നമുണ്ട് എന്ന് ഭാര്യ തിരിച്ചറിയുന്ന രംഗമാണ് അത്. ഭാര്യയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ആ രംഗം സിനിമയ്ക്ക് അത്യാവശ്യമാണ്. പിന്നെ ആ ഷോട്ട് എടുത്തത് രേഖ ആ കാഴ്ച കാണുന്നത് ആയിട്ടാണ്. ഞാൻ ഫുൾ മറഞ്ഞു നിൽക്കുകയാണ്. ലാൽ സാറിനെയാണ് ആ രംഗത്ത് ഫോക്കസ് ചെയ്യുന്നത്. ലാൽസർ പൂർണ നഗ്നനായിട്ടാണ് നിൽക്കുന്നത്. അത് അദ്ദേഹത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

എനിക്ക് സാറിനോടുള്ള ബഹുമാനവും മതിപ്പും വളരെ വലുതാണ്. ഇത്രയും വലിയ ത്യാഗം ഒരു കഥാപാത്രത്തിന് വേണ്ടി വേണമായിരുന്നോ എന്ന് പോലും ഞാൻ ചിന്തിച്ചുപോയി. ആ സീൻ എടുക്കുന്നതിന് മുൻപേ തന്നെ ലാൽ സാർ എന്നോട് ക്ഷമ ചോദിച്ചിരുന്നു, ‘എവിടെയെങ്കിലും ഞാൻ നിങ്ങളെ നാണം കെടുത്തുകയാണെങ്കിൽ എന്നോട് ക്ഷമിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അവിടെ നാണിക്കേണ്ട കാരമില്ല, ഇത് ജോലിയാണ്.

ഷോട്ട് എടുക്കുന്നതിന് മുൻപ് ലാൽ സർ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. ഷോട്ട് റെഡിയായപ്പോൾ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അതാണ് കംഫർട്ട് എന്ന് നേരത്തെ ഞാൻ സംവിധായകനോട് പറഞ്ഞിരുന്നു. വേറെ ക്യാമറകളോ ഫോട്ടോ എടുക്കാനോ ഉള്ള സൗകര്യമില്ല, ഈ റൂം തീർത്തും മൂടി കെട്ടിയിരുന്നു. ആവശ്യത്തിനുള്ള ലൈറ്റ് സെറ്റ് ചെയ്ത ശേഷം ലൈറ്റ്‌സ് ബോയിസ് എല്ലാം പുറത്ത് പോയി. അതുകൊണ്ട് ആ രംഗം ചെയ്യുമ്പോൾ ഞങ്ങളും ഫ്രീ ആയിരുന്നു. ആ രംഗം ചെയ്യുമ്പോഴും, ഇപ്പോൾ പറയുമ്പോഴും ആ രംഗത്തിന് ഒരു മഹത്വമുണ്ട്