CPM സംസ്ഥാന സെക്രട്ടറിയുടെ വ്യക്തി ജീവിതം കരിനിഴലില്‍ ആക്കി, സ്വപ്നക്കെതിരെ ക്രിമിനല്‍ മാനനഷ്ട കേസ്

തിരുവനന്തപുരം . തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ച് സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ട കേസ് എടുക്കാനായി പരാതി നൽകി.

തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന ഉന്നയിച്ചിരുന്ന ആരോപണം.

എന്നാല്‍ ഇത് തെറ്റാണെന്നും, ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്, ഇത് വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് എം.വി. ഗോവിന്ദന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്