ജനതാദള്‍ സെക്കുലറിന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച കൊച്ചിയില്‍, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും

കൊച്ചി. എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനം എടുത്തതോടെ ജെഡിഎസിന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച കൊച്ചിയില്‍. ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ കേരള ഘടകം തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ലയന സാധ്യത അല്ലെങ്കില്‍ പാര്‍ട്ടി രൂപികരണമായിരിക്കും ചര്‍ച്ചയാകുക.

അതേസമയം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനി അതൃപ്തി ഉണ്ടാക്കാത്ത വിധം നിലപാട് സ്വീകരിക്കാനാണ് ജെഡിഎല് തീരുമാനം.