50 ബന്ദികൾ കൊല്ലപ്പെട്ടു, ഇനി ജൂത യുദ്ധം കനക്കും, ചോദിച്ച് വാങ്ങാൻ ഹമാസ്

ഹമാസ് പിടിച്ച് കൊണ്ടുപോയ 50 ഇസ്രായേലികൾ വധിക്കപ്പെട്ടു എന്ന് ഞടുക്കുന്ന റിപോർട്ട്. ഒക്ടോബർ 7നു ഹമാസ് ഭീകരർ ഇസ്രായേലിൽ നിന്നും തട്ടികൊണ്ട് പോയ 200ലധികം ബന്ധികളിൽ ഉൾപ്പെട്ട 50 പേർ കൊല്ലപ്പെട്ടു എന്നാണിപ്പോൾ ഹമാസ് അറിയിച്ചിരിക്കുന്നത്. ബന്ദികളേ പാർപ്പിച്ച് കെട്ടിടം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നു എന്നാണ്‌ ഹമാസ് പറയുന്നത്. ഗാസയിലെ ഏതേലും കെട്ടിടത്തിൽ ഇസ്രായേലി ബന്ദികൾ ഉണ്ടാകും. നിങ്ങൾക്ക് നിങ്ങളുടെ ആളുകളേ ജീവനോടേ വേണം എങ്കിൽ ഗാസയിലേ വ്യോമ പീരങ്കി ആക്രമണം അവസാനിപ്പിക്കാനും ഹമാസ് പറഞ്ഞു

എന്നാൽ ബന്ദികളേ ജീവനോട് തിരികെ ലഭിച്ചില്ലെങ്കിൽ ഹമാസ് മാത്രം ആയിരിക്കില്ല പലസ്തീനിലെ നിരപരാധികൾക്കും അനുഭവം വരും എന്ന് ഇസ്രായേൽ പറഞ്ഞു. ഹമാസിന്റെ കുട്ടികൾ പോലും ഭൂമിയിൽ സുരക്ഷിതരായിരിക്കില്ലെന്ന് സൂചിപ്പിച്ച് കടുത്ത തിരിച്ചടി ഉണ്ടാകും എന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു. ബന്ദികൾ എല്ലാവരും ഇസ്രായേലിന്റെ അഭിമാനവും ധീരന്മാരുമാണ്‌. ഈ പോരാട്ടം അവരാണ്‌ നയിക്കുന്നത്. അവർ ഹമാസ് ഇല്ലാത്ത ഒരു ലോകത്തേക്ക് ഇസ്രായേലിനെ നയിക്കാൻ കാരണക്കാരാണ്‌ എന്നും ഇസ്രായേൽ പറഞ്ഞു.

ഏതേലും ബന്ദികൾ ഹമാസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടാൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഹമാസിനും പലസ്തീനും ആയിരിക്കും. ബന്ദികൾ ആരുടെ കസ്റ്റഡിയിൽ ഇരുന്നാണോ മരിക്കുന്നത് അവർ ആയിരിക്കും ആ വധത്തിന്റെ പൂർണ്ണ ഉത്തരവാദികൾ. അവരെ ഇസ്രായേൽ ദയയില്ലാതെയും ക്രൂരവും ആയി ശിക്ഷിക്കും എന്നും മുന്നറിയിപ്പ് നല്കി

കഴിഞ്ഞ രാത്രി ടാർഗെറ്റഡ് റെയ്ഡിൽ“ ഇസ്രായേൽ ടാങ്കുകളും സൈനികരും കവചിത ബുൾഡോസറുകളും എൻക്ലേവിലേക്ക് ഇരച്ചുകയറി. ഇസ്രായേൽ കരയുദ്ധം നടത്താനുള്ള ട്രയിനിങ്ങ് ഗാസയുടെ മണ്ണിൽ റിഹേഴ്സൽ ആയി നടത്തുകയായിരുന്നു കഴിഞ്ഞ രാത്രി. ഇതിനിടെ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നും കാർഗോ വഴി കൂടുതൽ കവചിത വാഹനങ്ങൾ ഇസ്രായേലിൽ എത്തി ചേർന്നു.

മറ്റൊരു പ്രധാന അപ്ഡേട് ഗാസയിലെ പുതിയ മരണ കണക്കുകൾ ഹമാസ് ആരോഗ്യ വിഭാഗം പുറത്ത് വിട്ടു.ഇസ്രായേലിന്റെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തിന്റെ 20-ാം ദിവസം പിന്നിടുമ്പോൾ ഗാസയിൽ മരണം 7078 കടന്നു.ഗാസയുടെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം 7,078-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി പറയുമ്പോൾ ഇതിൽ  2,913 കുട്ടികൾ ആണെന്നും പറയുന്നു.ഒക്‌ടോബർ 7-ലെ ഹമാസിന്റെ ഞെട്ടിക്കുന്ന ആക്രമണ ശേഷം ഇസ്രായേലിൽ 1400പേരാണ്‌ കൊല്ലപ്പെട്ടത്. ആദ്യ ആക്രമണം ഹമാസ് ഇസ്രായേലിൽ നടത്തുകയായിരുന്നു. 1400ഓളം സിവിലിയന്മാരേയാണ്‌ ഹമാസ് വെടിവയ്ച്ചും കഴുത്ത് അറത്തും ചുട്ടും കൊലപ്പെടുത്തിയത്. അതിന്റെ തിരിച്ചടിയാണിപ്പോൾ നടക്കുന്ന യുദ്ധം. ഇനി ഒരു ഭീകരാക്രമണം ഉണ്ടാകാതെ ഹമസിനെ തുടച്ച് നീക്കുക എന്നതാണ്‌ ഇസ്രായേൽ നയം.ഇസ്രായേൽ സൈന്യം ഗാസ നഗരത്തിലെ ആളുകൾക്ക് പുറത്തുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടും, “മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ നല്കിയിട്ടും അനേകം പേർ ഗാസ വിട്ടു പോയിട്ടില്ല. ഹമാസ് ജനങ്ങളേ തടയുന്നു എന്നും പറയുന്നു. ഗാസ ഇപ്പോൾ നരക തുല്യമായ അവസ്ഥയാണ്‌. ഈജിപ്തിൽ നിന്നും എത്തിച്ച ആഹാരവും മരുന്നും ഒക്കെ നാമമാത്രം ആയിരുന്നു.

ഹമാസ് തടവിലാക്കിയ ബന്ദികളിൽ ഇസ്രായേൽ പട്ടാളക്കാർ അല്ലാത്ത സാധാരണ ജനങ്ങളേ മോചിപ്പിക്കാൻ തയ്യാറാണ്‌ എന്ന് ഇറാൻ അറിയിച്ചു. പകരം ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീനികളേ വിട്ടയക്കണം. വെടി നിർത്തലും നടത്തണം എന്നും ഇറാൻ പറഞ്ഞു. എന്നാൽ ഇതിനെ ഇസ്രായേൽ സൈന്യം ചർച്ച പൊലും ഇല്ലാതെ തള്ളി എന്നാണ്‌ അറിയുന്നത്.ബന്ദികളേ വയ്ച്ച് ഇസ്രായേലിനെ കീഴക്കാം എന്ന് കരുതണ്ടാ എന്നു തന്നെയാണ്‌ ഇസ്രായേൽ മുന്നറിയിപ്പ്.

ഇതിനിടെ ഹമാസിന്റെ ലക്ഷ്യം ഹിന്ദുക്കളും ഇന്ത്യയും ഇന്ത്യയുടെ മിഡിലീസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയും എന്ന് അമേരിക്കൻ മുന്നറിയിപ്പ്. ഇന്ത്യക്ക് നിർണ്ണായകമായ മുന്നറിയിപ്പ് നല്കി അമേരിക്ക പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പുരോഗതിയാണ്. ഈ ഇടനാഴി കറ്റന്നു പോകുന്നത് ഇസ്രായേൽ വഴിയാണ്‌. നരേന്ദ്ര മോദിയുടെ ഒരു ലോകം ഒരു ജനത എന്ന നയത്തിന്റെ ഭാഗമായി ജി 20 ഉച്ചകോടിയിലാണ്‌ വമ്പൻ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് തുടങ്ങി ഗൾഫ് രാജ്യങ്ങൾ വഴി ഇസ്രായേലിലെത്ത് യൂറോപ്പിലൂടെ ബ്രിട്ടനിൽ അവസാനിക്കുന്ന ലോകത്തേ ഏറ്റവും വലിയ ട്രയിൻ സർവീസാണ്‌ ഇപ്പോൾ ഹമാസ് ലക്ഷ്യം വയ്ക്കുന്നത്.അറബ് രാജ്യങ്ങളേ ക്രിസ്ത്യൻ- ജൂത- ഹിന്ദു മതങ്ങളിൽ നിന്നും ശത്രുതാപരമായി നിലനിർത്താനാണ്‌ ഇസ്ളാമിക ഭീകരവാദികളുടെ നീക്കം എന്നും പറയുന്നു.