മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. പ്രശസ്ത മെഗാ സീരിയൽ ആയ കുടുംബവിളക്കിൽ അഞ്ചു വർഷമായി ഒന്നിച്ചു പ്രവർത്തിച്ചവരാണ് മീരയും വിപിനും. വിവാഹ വിവരം വന്നതും മീരക്ക് നേരെ സൈബർ ഇടത്തിൽ രൂക്ഷ പ്രതികരണം ആരംഭിച്ചു കഴിഞ്ഞു

മീരയ്ക്ക് ഇപ്പോൾ 42 വയസ് പ്രായമുണ്ട്. മുൻപ് രണ്ടു തവണ വിവാഹം ചെയ്ത വിവരവും പലർക്കും ദഹിക്കുന്നില്ല. അസ്വാരസ്യങ്ങളുടെ പേരിൽ മീര രണ്ടു ബന്ധങ്ങളിൽ നിന്നും പുറത്തുകടക്കുകയായിരുന്നു. വിപിനുമായുള്ള പ്രായവ്യത്യാസമാണ് ചിലർക്ക് വിഷയം

വിപിന് എത്ര വയസുണ്ട് എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല എങ്കിലും മീരയെക്കാൾ വളരെ പ്രായം കുറഞ്ഞയാളാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മീരയുടെയും വിപിനിന്റെയും വിവാഹവാർത്ത വന്ന ലിങ്കുകളിലും, അവരുടെ പോസ്റ്റുകളിലും ചിലർ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്.

മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലൂടെയാണ് മീര മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാവുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുന്നത്. ഡോക്യുമെന്ററികളിലും വിപിന്‍ പുതിയങ്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുവന്‍, കൃതി, ഇമ്പം, അപ്പുവിന്റെ സത്വാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നീ ചിത്രങ്ങളില്‍ മീര അഭിനയിച്ചിട്ടുണ്ട്.