എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ദയാബായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു Dayabai.

തിരുവനന്തപുരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ നൽകണമെന്ന് ആവശ്യപ്പെട്ട് സാമുഹികപ്രവര്‍ത്തകയായ ദയാബായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു. ആഗസ്ത് മാസം ആറു മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.

ആറു ജില്ലകള്‍ക്ക് ഒരുമിച്ച് മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിട്ടും കാസര്‍ഗോ ഡിനു മാത്രം ഇതുവരെ ഈ സൗകര്യം ലഭിച്ചില്ലെന്ന് ദയാബായി കുറ്റപ്പെടുത്തി.

കാസര്‍ഗോഡിനു എയിംസ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതു ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമാനമായ മറ്റൊരു രോഗാവസ്ഥ ഉണ്ടെന്നു താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.