തിരുവല്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം, അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തുകലശ്ശേരി സ്വദേശി ബിജുവിനെ ഈ മാസം 16-ാം തിയതി മുതല്‍ ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു.

മകനെ കാണാനില്ലെന്ന് ബിജുവിന്റെ മാതാവി പരാതി നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ അന്വേഷണം നടത്തുവാന്‍ പോലീസ് തയ്യാറായില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജുവന്റെ മതദേഹം താലൂക്ക് ആശുപത്രിയുചെ ലിഫ്റ്റിനിടയില്‍ഡ വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണെന്നും ആദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ രോഗി മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളില്‍ ഒരു സുരക്ഷയും ഇല്ല എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.