അരിക്കൊമ്പൻ ചെരിയും, കാലിന് മനപ്പൂർവ്വം പരിക്കേൽപ്പിച്ചു, തമിഴ്നാട് സർക്കാർ പറയുന്നത് പച്ചക്കള്ളം- ഡിജോ തോമസ്

അരിക്കൊമ്പന്റെ നിലവിലെ നില ആശങ്കാജനം എന്നും ഇങ്ങിനെ പോയാൽ അരിക്കൊമ്പൻ ചെരിയും എന്നും സയന്റിസ്റ്റും കൺസർവേഷൻ ബയോളജിസ്റ്റുമായ ഡിജോ തോമസ്. കാട്ടു മൃഗങ്ങൾക്കാരി രണ്ട് പതിറ്റാണ്ടോളം കാടുകളൂടെ പ്രതിഫലം ഇല്ലാതെ ഗവേഷണം നടത്തുന്ന ആളാണ്‌ ഡിജോ തോമസ്. നീലഗിരി കടുവ അടക്കം പുതിയ മൃഗങ്ങളേ കാട്ടിൽ കണ്ടെത്തി ലോക ശ്രദ്ധ നേടിയ വിദഗ്ൻ കൂടിയായ ഡിജോ തോമസ് അരിക്കൊമ്പൻ വിഷയത്തിൽ സുപ്രധാന വിവരങ്ങൾ പുറത്ത് വിടുകയാണ്‌. അരിക്കൊമ്പനെ പറ്റി തമിഴ്നാട് സർക്കാർ പറയുന്നത് കള്ളമാണ്‌. ആന നടക്കാതിരിക്കാൻ കാലിനു പരിക്കേൾപ്പിച്ചിരിക്കുന്നു. ആനയേ നിലവിൽ ഉള്ള സ്ഥലത്തിനു പുറത്ത് കടക്കാതെ ട്രഞ്ച് എടുത്ത് പൂട്ടിയിരിക്കുകയാണ്‌. ആന മെലിഞ്ഞു എന്നും ക്ഷീണാവസ്ഥയിൽ എന്നും പറയുന്നു.

ആന സന്തോഷവാനാണെന്ന പ്രസ്താവന അം​ഗീകരിക്കാൻ സാധിക്കില്ല. പൂർണ ആരോ​ഗ്യമുള്ള കാട്ടാനയും അങ്ങനെ നിൽക്കില്ല. ആനയെ വിടാതെ വനം വകുപ്പ് തടഞ്ഞ് വെച്ചിരിക്കുകയാണ്. ആനക്ക് പരിക്കുണ്ടെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നെന്നും അദ്ദേഹം പറയുന്നു.

വീഡിയോ കാണാം