വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച് കോട്ടയം സ്വദേശി, അറസ്റ്റ്

കൊച്ചി : കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. സംഭവത്തിൽ കോട്ടയം സ്വദേശി ജിസൻ ജേക്കബാണ് പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് വന്ന വിമാനത്തിലാണ് സംഭവം. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് ഇയാൾ ബഹളം വെക്കുകയായിരുന്നു എന്നാണ് അധികൃതർ നൽകുന്ന വിവരം. തുടർന്ന് പൈലറ്റിന്റെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനയാത്രക്കിടെ മദ്യലഹരിയിൽ യാത്രക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാകുകയാണ്. ഒരുമാസം മുൻപ് . ഇന്‍ഡിഗോ വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ദുബായില്‍ നിന്ന് അമ്ൃത്സറിലേക്ക് വരികയായിരുന്നു വിമാനം. സംഭവത്തില്‍ രജീന്ദര്‍ സിംഗ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തിരിന്നു.

രജീന്ദര്‍ സിംഗ് വിമാനത്തില്‍ വെച്ച് ഉയര്‍ന്ന അളവില്‍ മദ്യം കഴിച്ചിരുന്നു എന്നാണ് വിവരം. മദ്യലഹരിയിലായിരുന്ന ഇയാള്‍ വനിതാ ക്രൂ അംഗത്തോട് മോശമായി പെരുമാറുകയായിരുന്നു. വിമാനത്തിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത്. വിമാനമിറങ്ങിയ ഉടന്‍ സെക്യൂരിറ്റി മാനേജര്‍ പ്രശ്നം പൊലീസിനെ ധരിപ്പിക്കുകയായിരുന്നു.