ദിലീപിന് സർപ്രൈസൊരുക്കിയത് കാവ്യയും മീനാക്ഷിയും കേക്കിന്റെ ചിത്രം പുറത്ത്

മലയാളികളുടെ പ്രിയതാരം ദിലീപിന്റെ അമ്പത്തിമൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദീവസം. ഒരു മിമിക്രി താരമായി തുടങ്ങി, സംവിധാന സഹായിയായി, ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട്…മെല്ലെമെല്ലെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ്. ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ അദ്ദേഹത്തിന് ആരാധകർ സമ്മാനിച്ചതാണ്. എന്നാൽ നടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതോടെ ദിലീപിന്റെ സൽപേരുകൾക്ക് മുകളിൽ കരിനിഴൽ വീണു.

53ാം പിറന്നാളാഘോഷത്തിനിടയിലെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനൊപ്പമുള്ള പുതിയ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.കാവ്യ മാധവനും മീനാക്ഷിയും ചേർന്നാണ് ദിലീപിന് സർപ്രൈസൊരുക്കിയത്. ഇത്തവണത്തെ ആഘോഷത്തിന്റെ കേക്കിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 53ാം പിറന്നാളാഘോഷം പൊടിപൊടിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന് ചോദിച്ചായിരുന്നു ആരാധകർ എത്തിയത്. ഫാൻസ് അസോസിയേഷൻറെ നേൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.

ലോക് ഡൗൺ സമയത്തായിരുന്നു ചെന്നൈയിലുള്ള മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്. അച്ഛന്റെ പിറന്നാളാഘോഷത്തിന് സർപ്രൈസൊരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായ പിന്തുണയുമായി അച്ഛനൊപ്പം നിൽക്കുകയായിരുന്നു മകൾ.

നടനാവുക എന്ന സ്വപ്‌നവുമായി എത്തിയ ഗോപാലകൃഷ്ണന് ആദ്യം ചെയ്യേണ്ടി വന്നത് സംവിധാന സഹായിയുടെ റോൾ. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ചു.ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകമായ സിനിമ മാനത്തെ കൊട്ടാരം ആയിരുന്നു. സുനിൽ സംവിധാനം ചെയ്ത ഈ സിനിമ ദിലീപിനെ നടൻ എന്ന രേഖപ്പെടുത്തി.

ഹാസ്യ താരത്തിൽ നിന്ന് ഒരു നായകനായുള്ള സ്ഥാനക്കയറ്റം നൽകിയത് സംവിധായകൻ സുന്ദർദാസ് ആയിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ ദിലീപിന്റെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.സല്ലാപത്തിൽ ഒരുമിച്ചഭിനയിച്ച ദിലീപും മഞ്ജു വാര്യയരും പിന്നീടും പല ഹിറ്റ് സിനിമകളിലെ താര ജോഡികളായി. ഒടുവിൽ ഏവരേയും അത്ഭുതപ്പെടുത്തി ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകൾക്കൊടുവിൽ കാവ്യയെ വിവാഹം കഴിക്കുന്നത്

കഴിഞ്ഞ 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകൾ ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ ദിവസങ്ങൾക്ക് മുമ്ബാണ് ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ആഘോഷിച്ചത്.