ആ ദിലീപ് ചിത്രം ഒരു പാട് പാഴ്‌ചെലവുകള്‍ വരുത്തി, ദിലീപ് ചിത്രത്തിനെതിരെ നിര്‍മ്മാതാവ്

ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന താരമാണ് ദിലീപ്. മലയാളത്തിന്റെ ജനപ്രിയനായകന്‍ എന്നറിയപ്പെടുന്ന ദിലീപ് അടുത്തിടെയായി പരാജയങ്ങള്‍ അറിഞ്ഞിരുന്നു. ജയില്‍ വാസവുമെല്ലാം അതിന്റെ തെളിവാണ്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഇപ്പോള്‍ ജീവിതം ആഘോഷമാക്കുകയാണ് താരം. ദിലീപ് മെഡോണ സെബാസ്റ്റിയന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് കിങ് ലെയര്‍. ആ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തനിക്ക് വേദനകള്‍ തന്ന ചിത്രമാണ് ദിലീപ് നായകനായ കിങ് ലെയര്‍ എന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്. തന്നെ ഏറെ വേദനിപ്പിച്ച സിനിമയാണ് ‘കിങ് ലെയര്‍’. ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അനാവശ്യമായി പാഴ്ച്ചെലവുണ്ടാക്കിയ സിനിമയായി കിങ്ലെയര്‍ മാറിയെന്നും ഔസേപ്പച്ചന്‍ പറയുന്നു. സിനിമയുടെ നല്ല സിറ്റുവേഷന് അനുസൃതമായി പണം എത്ര വേണമെങ്കിലും മുടക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഞാന്‍.

പക്ഷേ കിങ്ലെയര്‍ പ്രതീക്ഷ തെറ്റിച്ചു. ഒരുവര്‍ഷം ചെലവഴിക്കേണ്ട പണം മൂന്നുമാസംകൊണ്ട് കിങ്ലെയര്‍ സിനിമയിലൂടെ ചെലവഴിക്കേണ്ടി വന്നു. അനാവശ്യ ചെലവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കിങ്ലെയര്‍ താന്‍ നിര്‍മ്മിച്ച നല്ല സിനിമകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ പരാജയങ്ങളുടെ ഇടമാണ് സിനിമ. ചില സിനിമകള്‍ വിജയിക്കാം ചിലത് പരാജയപ്പെടാം. വമ്പന്‍ പ്രതീക്ഷകളോടെ വരുന്ന ചില ചിത്രങ്ങള്‍ ബോക്‌സോഫിസില്‍ തകര്‍ന്നടിയാറുണ്ട്. ഒരു പ്രതീക്ഷയും കൂടാതെ വരുന്ന ചിത്രങ്ങള്‍ വാന്‍ ഹിറ്റും ആകാറുണ്ട്.