സുരേഷ് ഗോപിയെ പോലെ ഇത്രയും ആതിഥ്യ മര്യാദയുള്ള ഒരാളുണ്ടോ എന്നറിയില്ല- ദിനേശ് പണിക്കർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടൻ മാത്രമല്ല മികച്ച ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്.

ഇപ്പോഴിതാ സുരേഷ് ​ഗോപിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. ‘ഞാനിപ്പോഴും ഓർക്കുന്നു സുരേഷ് ​ഗോപിയുടെ വീട്ടിൽ പോവുമ്പോൾ അന്ന് ഇന്നത്തെ താരമായ ​ഗോകുൽ ഓടി നമ്മളുടെയടുത്ത് വരും. അന്ന് കാണിച്ചിരുന്ന സ്നേഹം ഇന്നും ​ഗോകുൽ എന്നോട് കാണിക്കുന്നു എന്ന് സന്തോഷത്തോടെ പറഞ്ഞോട്ടെ. മാത്രമല്ല സുരേഷ് ​ഗോപിയെ പോലെ ഇത്രയും ആതിഥ്യ മര്യാദയുള്ള ഒരാളുണ്ടോ എന്നറിയില്ല’

‘കാരണം നമ്മൾ ചെല്ലേണ്ട താമസം ഊണിന് ഒരാൾ കൂടിയുണ്ടെന്ന് പറയും. നമ്മൾ ഊണ് കഴിച്ചോ ഇല്ലയോ എന്ന ചോദ്യമാെന്നുമില്ല. നമ്മൾ ചെല്ലുമ്പോൾ ഊണ് റെഡിയാണ്. വെെകുന്നേരമാണെങ്കിൽ ചെന്ന് രണ്ട് മിനുട്ടിനുള്ളിൽ കഴിക്കാനുള്ളത് വന്നിരിക്കും. അത്രയും ആതിഥ്യ മരാദ്യ കാണിക്കുന്ന നടനാണ് സുരേഷ്’

‘അതിനൊക്കെ മുമ്പ് സുരേഷ് ​ഗോപി ഒരു ലേഖനമെഴുതിയപ്പോൾ എന്നെ പറ്റി ഓർത്തെഴുതി. 1992 ൽ സുരേഷ് ​ഗോപിയുടെ മകൾ ഒന്നര വയസുള്ള ലക്ഷ്മി കാറപടകത്തിൽ മരിക്കുന്നു, എങ്ങനെയാണെന്നെനിക്കറിയില്ല ആ ന്യൂസ് രാവിലെ എനിക്ക് കിട്ടി. ഞാനപ്പോൾ തന്നെ കാറെടുത്ത് മോർച്ചറിയിലേക്ക് പോയി’

‘ഞാനാണ് ആദ്യമവിടെ എത്തുന്നത്. പിന്നീട് സുരേഷ് ​ഗോപി എത്തി, കരഞ്ഞു. ഞാനവിടെ എത്തിയപ്പോൾ ആദ്യം അവിടെ ഉണ്ടായിരുന്നു വ്യക്തി ദിനേശ് പണിക്കരാണെന്ന് സുരേഷ് ​ഗോപി പിന്നീട് ഓർത്ത് പറഞ്ഞു. അന്ന് ഞങ്ങൾ തമ്മിൽ വലിയ സൗഹൃദമില്ലായിരുന്നു’