എന്ത് അസംബന്ധവും വിളിച്ച് പറയാമെന്ന് കരുതേണ്ട; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ശക്തമായ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശം ഉന്നയിക്കുന്നത്. സര്‍വകലാശാല നിയമന വിവാദത്തില്‍ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും എന്ത് അസംബന്ധവും വിളിച്ച് പറയാമെന്ന് കരുനേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗത്തിന്റെ ബന്ധുവായതിനാല്‍ അര്‍ഹതപ്പെട്ട നിയമനം ലഭിക്കാരുതെന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. സര്‍വകലാശാലയിലെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധു നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ. മുഖ്യമന്ത്രി അറിയാതെ നിയമിക്കുവാന്‍ ചാന്‍സിലര്‍ക്ക് നിര്‍ദേശം വന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ കവിഴിയുമോ എന്ന് ഗവര്‍ണ ചോദിച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുക്കള്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട ജോലിക്ക് അവകാശമുണ്ട്. സ്റ്റാഫിന്റെ ബന്ധുവായതിനാല്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ആരെങ്കിലും ചിന്തിക്കുമോ. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ പറയുന്നത്. ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.

എന്ത് അന്വേഷണം വേണമെങ്കിലും നടത്തട്ടെ. നിയമനത്തില്‍ പിശകുണ്ടെങ്കില്‍ അന്വേഷിക്കാം എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള സ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയ്ക്ക് പുറത്ത് രൂപം കൊണ്ട ചില പ്രസ്ഥാനങ്ങള്‍ ഭീഷണിയിലും കൈക്കരുത്തിലുമാണ് വിശ്വസിക്കുന്നത്. എന്നെ സമര്‍ദ്ദത്തിലാക്കാമെന്ന് അവര്‍ കരുതേണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍ ആരാണ് ഭിഷണിപ്പെടുത്തുന്നതെന്ന് ജനങ്ങള്‍ക്കരിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.