പരസ്യമായ അഭിപ്രായപ്രകടനം; കെഎം ഷാജിയോട് വിശദീകരണം തേടാന്‍ മുസ്ലീം ലീഗ്

മലപ്പുറം. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുവേദിയില്‍ അഭിപ്രായം പറഞ്ഞ കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലീം ലീഗ്. പാര്‍ട്ടിയിലെ വിഷയങ്ങള്‍ സംബന്ധിച്ച് പരസ്യമായി അഭിപ്രായപ്രകനം ശരിയല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിബാഹ് തങ്ങള്‍ പറഞ്ഞു. കെഎം ഷാജി വിദേശത്ത് നിന്നും മടങ്ങിയെത്തിയാല്‍ ഇത് സംബന്ധിച്ച് നേതൃത്വം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം ഷാജി തന്നെ വിളിച്ചിട്ടില്ല. യോഗത്തില്‍ വിമര്‍ശനങ്ങള്‍ പതിവാണ്. മുമ്പ് ലീഗ് പ്രവര്‍ത്തകസമിതിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന കാര്യത്തില്‍ പ്രതികരണവുമായി കെഎം ഷാജി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് ഷാജി ചോദിച്ചു. എന്ത് വിമര്‍ശനം ഉണ്ടായാലും പാര്‍ട്ടിവിടില്ലെന്നും വിമര്‍ശനം സ്വാഭാവികമാണെന്നും മസ്‌ക്കറ്റിലെ ഒരു പരിപാടിക്കിടെ കെഎം ഷാജി പറഞ്ഞിരുന്നു.

തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞത് ചൂണ്ടിക്കാട്ടിയാലും അതിലെന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. അഭിപ്രായവിത്യസങ്ങള്‍ ഉണ്ടാകാം. ഇത് പരിഹിച്ച് മുന്നോട്ട് പോകുമെന്നും ഷാജി മുമ്പ് പറഞ്ഞിരുന്നു.