പണത്തിനു വേണ്ടി അവൻ മുട്ടാത്ത വാതിലുകൾ ഉണ്ടാവില്ല, എല്ലായിടത്തും No, ആരുമില്ല എന്ന തോന്നലിൽ ജീവിതത്തോട് വിട പറഞ്ഞു

സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാഞ്ഞതിനെ തുടർന്ന് വിപിൻ എന്ന ഇരുപതു വയസ്സുകാരൻ ജീവനൊടുക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. വിപിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി പലരുമെത്തി. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. മകളെ വിവാഹം ചെയ്തയ്ക്കാൻ മകനെ ബലിയാടേക്കേണ്ട കാര്യമുണ്ടോ എന്ന രീതിയിൽ നടക്കുന്ന അഭിപ്രായങ്ങളോട് പുച്ഛം മാത്രം. കുടുംബം സ്വർഗ്ഗമാകും സ്വാർത്ഥത ഇല്ലാതിരിക്കുമ്പോൾ, അവിടെ ബാധ്യത എന്ന ഒന്നില്ല, സ്വന്തം ആവശ്യം മാത്രമാണ് ഓരോന്നും.ഇതെന്റെ അച്ഛൻ, അമ്മ, പെങ്ങൾ, ചേട്ടൻ, അനിയൻ, ഓരോരുത്തരും അവരവർക്കു സ്വന്തം.ഇവിടെ വിപിനും മറിച്ചായിരുന്നില്ല ചിന്തിച്ചതും, എന്നു വേണം കരുതാനെന്ന് ഡോ അനുജ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

മരിക്കാൻ വരെ കാത്തു നിൽക്കണോ ഒരാളെ കുറിച്ചു നല്ലതു പറയാൻ, സഹായം വാഗ്ദാനം ചെയ്യാൻ, സഹതാപം കാണിക്കാൻ,എന്തു ചെയ്യാനാണ്, നമ്മുടെ സമൂഹവും നമ്മളുമൊക്കെ ഏതാണ്ട് ഈ ഒരു pattern ആണ് പിന്തുടരുന്നത്. തൃശ്ശൂരിൽ സഹോദരിക്ക് വിവാഹത്തിന് വേണ്ട ആഭരണങ്ങൾക്കായുള്ള തുക കണ്ടെത്താൻ കഴിയാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്ത വിപിനടക്കം ആരെങ്കിലും ഒന്നു സഹായിക്കാൻ, മനസ്സറിഞ്ഞു കൂടെ നിന്നിരുന്നെങ്കിലെന്നു ആഗ്രഹിച്ചിട്ടുണ്ടാവില്ലേ.

അമ്മയെയും പെങ്ങളെയും ജ്വല്ലറിയിൽ ഇരുത്തി cash നു വേണ്ടി ഓടി നടന്ന അവന്റെ ചങ്കു പിടഞ്ഞതു ആരുമൊട്ടു കണ്ടതുമില്ല. പണമോ സ്വർണ്ണമോ ഒന്നും തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നു പ്രതിശ്രുത വരനും കൂട്ടരും പറയുന്നു, എന്നിരിക്കിലും തന്റെ കുഞ്ഞിപ്പെങ്ങളെ, വിവാഹ ദിനത്തിൽ ഇത്തിരി പൊന്നിട്ടു കാണണമെന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ടാകാം.

മകളെ വിവാഹം ചെയ്തയ്ക്കാൻ മകനെ ബലിയാടേക്കേണ്ട കാര്യമുണ്ടോ എന്ന രീതിയിൽ നടക്കുന്ന അഭിപ്രായങ്ങളോട് പുച്ഛം മാത്രം.കുടുംബം സ്വർഗ്ഗമാകും സ്വാർത്ഥത ഇല്ലാതിരിക്കുമ്പോൾ, അവിടെ ബാധ്യത എന്ന ഒന്നില്ല, സ്വന്തം ആവശ്യം മാത്രമാണ് ഓരോന്നും.ഇതെന്റെ അച്ഛൻ, അമ്മ, പെങ്ങൾ, ചേട്ടൻ, അനിയൻ, ഓരോരുത്തരും അവരവർക്കു സ്വന്തം.ഇവിടെ വിപിനും മറിച്ചായിരുന്നില്ല ചിന്തിച്ചതും, എന്നു വേണം കരുതാൻ.കയ്യിൽ ആവശ്യത്തിൽ കൂടുതൽ പണവും സൗകര്യങ്ങളും ഒക്കെയായി ജീവിക്കുന്നവർക്ക് തന്റെ മുന്നിൽ വന്നിരിക്കുന്നവന്റെ ചങ്കു പിടയുന്നതു തിരിച്ചറിയാൻ കഴിയണമെന്നില്ല.

Cash നു വേണ്ടി അവൻ മുട്ടാത്ത വാതിലുകൾ ഉണ്ടാവില്ല, എല്ലായിടത്തും No,പ്രതീക്ഷകൾ തകിടം മറിഞ്ഞു, ആരുമില്ല എന്ന തോന്നലിൽ ജീവിതത്തോട് വിട പറഞ്ഞു.എന്റെ കയ്യിൽ ആരെയും സഹായിക്കാൻ ഒരുപാട് cash ഒന്നുമില്ല പിന്നെ ഞാൻഎങ്ങനെ!അതൊന്നും വേണ്ടെന്നേ, മുൻപിൽ വരുന്നവന്റെ മനസ്സറിഞ്ഞു ഒന്നു കൈപിടിക്കാൻ, ഒരല്പം മനുഷ്യത്തം കാണിക്കാൻ, നാളെയെ കുറിച്ചൊരു പ്രതീക്ഷ നൽകാനായാൽ,,,, ഇതൊക്കെ മതി മനുഷ്യനായി ജീവിച്ചു എന്നഭിമാനിക്കാൻ,വിപിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.നിന്റെ കണ്ണുനീർ തീരാ വേദനയായി ബാക്കി നിൽക്കുന്നു.