ഡോ സിവി ആനന്ദ ബോസ് ബം​ഗാൾ ​ഗവർണറാകുമ്പോൾ കർമക്കും അഭിമാന നിമിഷം

പശ്ചിമബംഗാൾ ഗവർണർ സ്ഥാനത്തേയ്ക്ക് ഡോ സിവി ആനന്ദബോസ് എത്തുമ്പോൾ മലയാളിയ്ക്കും ഒപ്പം കർമ്മ ന്യൂസിനും അഭിമാനിക്കാൻ ഒട്ടേറെ. കർമയുടെ ഉപദേശകൻ രക്ഷാധികാരിയും കർമയുടെ കുടുംബാംഗവുമാണ് ഡോ. സി വി ആനന്ദബോസ്. കർമയുടെ ശക്തികേന്ദ്രം കൂടി ആയിരുന്ന ആനന്ദ ബോസ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ കോളിളക്കം ഉണ്ടാകുന്ന സംസ്ഥാനത്തിന്റെ ഗവർണർ ആകുമ്പോൾ ഇനിയുള്ള കാലങ്ങളിൽ കർമക്ക് കരുത്തു കൂടുന്നു. ഇതിനു മുമ്പ് മഹാരാഷ്ട്ര ​ഗവർണർ മലയാളി ആയിരുന്നിട്ടുണ്ട്. അതിനു ശേഷം ബംഗാൾ പോലൊരു തന്ത്ര പ്രധാന കേന്ദ്രത്തിൽ ഗവർണർ ആകുന്ന ഏക മലയാളിയും ആനന്ദബോസ് ആണ്. അതിനുള്ള പ്രദാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് തന്നെയയാണ്.

പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ആനന്ദബോസിന് ഒരു വലിയ കഴിവ് തന്നെയാണ്. കരുണാകരന് അപകടം പറ്റി കിടന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ശ്രീ CV ആനന്ദബോസ്. ആ സമയത്ത് ആനന്ദബോസിന്റെ ഒറ്റ ഒപ്പിലായിരുന്നു കേരളത്തിന്റെ ഭരണം നടന്നിരുന്നത്. കരുണാകരന്റെ അഭാവത്തിൽ ഫയലുകൾ നീക്കിയിരുന്നത്, തീർപ്പാക്കിയിരുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി അവശനായി കിടന്നപ്പോൾ കേരളം ഭരിച്ചിരുന്നത് ആനന്ദബോസ് ആയിരുന്നു അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വളരെയധികം ശ്രദ്ധ ആഘർഷിച്ചിട്ടുണ്ട്. അതിൽ ലോകത്തിൽ വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഒരു ആശയം തന്നെ ആയിരുന്നു അദ്ദേഹത്തിന്റ നിർമിതി എന്ന ആശയം

കേരളത്തിൽ ചരിത്രപരമായപല വിഷയങ്ങളിലും അദ്ദേഹത്തിന് വളരെയധികം ഇൻഫ്ലുൻസസ് ഉണ്ടായിരുന്നു. ബംഗാൾ എന്നത് ബിജെപി കണ്ണെറിയുന്ന ഒരു സംസ്ഥാനമാണ്. അതിനേക്കാളുപരി മമ്തയോടെ വളരെ നന്നായി ചേർന്ന് പോകാനും ,തന്ത്രപ്രധാനമായ അവിടെ കേന്ദ്രസർക്കാരിന്റെ ആശയങ്ങൾ നടപ്പിലാക്കാനും ആനന്ദ ബോസിനെ പോലെ ചാണക്യ ബുദ്ധി ഉള്ള ഒരു വ്യക്തിക്ക് വളരെ എളുപ്പം സാധിക്കും. അദ്ദേഹം ഇപ്പോൾ ദേശീയ നയ രൂപീകരണ വിദഗദ്ൻ ആണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾക്ക് വിവിധ പദ്ധതികളുടെ ആശയങ്ങൾ റിപോർട്ടുകൾ, ഇതൊക്കെ തയ്യാറക്കി കൊടുക്കുന്നത് അദ്ദേഹമാണ്.

ആശയങ്ങളുടെ തമ്പുരാൻ എന്ന് കേരളാ സർക്കാർ തന്നെ വിശേഷിപ്പിച്ച ഡോ സി.വി ആനന്ദബോസ് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ഉപദേശകനും പദ്ധതികൾ സമർപ്പിക്കുന്ന മലയാളിയുമാണ്‌. അത്യുന്നതത്തിൽ ഒരു മലയാളി. ഈ മലയാളി ജോലി ചെയ്യുന്നതിന്‌ കേന്ദ്ര സർക്കാരിൽ നിന്നും കൈപറ്റുന്ന പ്രതിഫലം സീറോയാണ്. കേന്ദ്ര സർക്കാരിന്റെ നയ രൂപീകരണ വേദിയിലെ ബുദ്ധി കേന്ദ്രമായ ആനന്ദ ബോസ് തൊഴിലാളികളുടെ ഏകാംഗ കമ്മീഷൻ കൂടിയാണ്‌. പദവികളും അസവരങ്ങളും കൊണ്ട് ദൈവം കനിഞ്ഞ് അനുഗ്രഹിക്കുകയാണ്‌ ഈ മഹനാനായ നന്മ നിറഞ്ഞ് മനുഷ്യ സ്നേഹിയേ. രാജ്യത്തേ എല്ലാ തൊഴിലാളികൾക്കും ജോലി ഇല്ലെങ്കിലും മിനിമം വേതനം ഉപജീവനത്തിനു സർക്കാർ നല്കുക. .60 വയസു കഴിഞ്ഞ എല്ലാ തൊഴിലാളികൾക്കും പെൻഷൻ നല്കുക, രാജ്യത്തേ മുഴുവൻ തൊഴിലാളികളേയും ഇൻഷുർ ചെയ്യുക..വൻ നഗരങ്ങളിലും മറ്റും തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ വീടും ഫ്ളാറ്റും റിസർവ്വ് ചെയ്ത് വാടകയ്ക്ക് നല്കുക..ചെറിയ കച്ചവടക്കാരുടേയും മറ്റും കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദുരന്തകാല സഹായം സർക്കാർ നല്കുക..വൻ കിട തൊഴിൽ ഉടമകൾ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പായും നല്കുക..രാജ്യത്തേ മിനിമം വേതനം ആനുപാതിക സാമ്പത്തിക ജീവിത ചിലവു വളർച്ചക്ക് ആനുപാതികമായി വർദ്ധിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ദേശീയ തൊഴിലാളി ഏകാംഗ കമ്മീഷൻ എന്ന നിലയ്ക്ക് പ്രധാനമന്ത്രിക്ക് സമർപ്പിച്ച ക്രെഡിറ്റും അദ്ദേഹത്തിന് സ്വന്തം

ആനന്ദ ബോസ് ഐ.എ.എസ് 24 മണിക്കൂറും ഇപ്പോൾ രാജ്യത്തിനായി സൗജന്യ സേവനം നടത്തുന്ന ആളാണ്‌. കർമ്മ ന്യൂസിൽ വർഷങ്ങളായി പ്രഭാഷണം നടത്തുന്ന വ്യക്തി കൂടിയാണ്‌ ഡോ സി.വി ആനന്ദ ബോസ്. ബോസ് സ്പീക്കിങ്ങ് എന്ന പംക്തിയാണ്‌ ഡോ ആനന്ദ ബോസ് കർമ്മയിൽ ചെയ്യുന്നത്.

കുടിയേറ്റ തൊഴിലാളി ഏകാംഗ കമ്മീഷൻ മാത്രമല്ല അദ്ദേഹം കേന്ദ സർക്കാരിൽ ചെയ്യുന്നത്.. ദേശീയ പൈതൃക പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവാണ്‌ ആനന്ദ ബോസ്. റെഡ് ഫോർട്ട് അടക്കം പുതുക്കി നിർമ്മിച്ച് മനോഹരമാക്കിയതിനു പിന്നിലും ഈ മലയാളി തന്നെ. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് കാശ്മീർ 370 വിഷയത്തിൽ എല്ലാ സംസ്ഥാനത്തും എത്തി ന്യൂന പക്ഷങ്ങളുടെ ആശങ്ക മാറ്റി അവരുമായി സംവദിച്ചതും ഇദ്ദേഹം ആയിരുന്നു. പൗരത്വ സമരം കൊടുംബിരി കൊണ്ടപ്പോൾ കേന്ദ്ര സർക്കാരിന്റെ ദൂതനായി പല ദിക്കിലേക്കും വിശദീകരണങ്ങളുമായി പാഞ്ഞതും ആനന്ദ ബോസ് തന്നെ. ഇപ്പോൾ കാർഷിക നിയമത്തിലും ആശയ വിനിമയം നടത്തുകയാണ്‌.

കേന്ദ്ര സർക്കാരുമായി അകന്ന് നിൽക്കുന്ന ന്യൂന പക്ഷ വിഭാഗത്തേ മോദിയിലേക്ക് അടുപ്പിക്കാൻ നടത്തുന്ന നിക്കങ്ങളുടെ ചുക്കാൻ ആനന്ദ ബോസിന്റെ അടുത്താണ്‌. അതു കൊണ്ട് തന്നെയാണ്‌ പറഞ്ഞത് ഈ ബോസ് നമ്മുടെ അഭിമാനവും ഭാരതത്തിന്റെ ബോസുമാണ്‌. ഇതിനേകുറിച്ച് ഒരവസരത്തിൽ ആനന്ദ ബോസ് പറഞ്ഞത് ഇങ്ങിനെ..സർവീസിൽ ഇരുന്ന് സർക്കാരിന്റെ ശംബളം പറ്റി. ആനുകൂല്യങ്ങൾ എല്ലാം വാങ്ങി. രാജ്യം എന്നെ വളർത്തി പരിപാലിച്ചു. ഇനി ഞാൻ രാജ്യത്തിനായി എന്തേലും കൊടുക്കട്ടേ..ഇതുവരെ രാജ്യം എനിക്ക് പണവും സൗകര്യവും തന്നു. ഇനി തിരികെ രാജ്യത്തിനായി എന്തേലും കൊടുക്കാനുള്ള സമയമാണ് എന്റെ ശേഷകാല ജീവിതം.. എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.