ഗര്‍ഭനിരോധനമാര്‍ഗം ഉപയോഗിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും സ്ത്രീക്ക് എന്ന അവസ്ഥയുണ്ടെങ്കില്‍ ഗര്‍ഭചിദ്രം നല്‍കണം

ആവശ്യമില്ലാത്ത ഗര്‍ഭം തടയാന്‍ രാജ്യത്ത് മാര്‍ഗങ്ങളും നിയമവുമ ഉണ്ടെന്ന് ഓര്‍മിപ്പിച്ച് ഡോ.വീണ ജെ എസ്.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണ ഇക്കാര്യം വ്യക്തമാക്കിയത്.ഭാവിയില്‍ നിങ്ങളെ എന്നന്നേക്കുമായി സംഘര്‍ഷത്തിലാക്കും എന്ന് നിങ്ങള്‍ കരുതുന്ന ഗര്‍ഭം ഒഴിവാക്കാന്‍ 1971 മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമാണ് സ്ത്രീകളേ MTP ആക്ട്.അത് നിങ്ങളുടെ അവകാശമാണ്.ആ അവകാശം നിങ്ങള്‍ക്ക് നിഷേധിക്കുന്ന ആശുപത്രികളെ, ഗൈനക്കോളജിസ്റ്റുകളെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. വീണ ജെ എസ് ഫേസ്ബുക്കില്‍ കുറിച്ചു.

വീണ ജെ എസിന്റെ കുറിപ്പ്,ഭാവിയില്‍ നിങ്ങളെ എന്നന്നേക്കുമായി സംഘര്‍ഷത്തിലാക്കും എന്ന് നിങ്ങള്‍ കരുതുന്ന ഗര്‍ഭം ഒഴിവാക്കാന്‍ 1971 മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമാണ് സ്ത്രീകളേ MTP ആക്ട്.അത് നിങ്ങളുടെ അവകാശമാണ്.ആ അവകാശം നിങ്ങള്‍ക്ക് നിഷേധിക്കുന്ന ആശുപത്രികളെ,ഗൈനക്കോളജിസ്റ്റുകളെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.വേണ്ടി വന്നാല്‍ നിലയ്ക്കു നിര്‍ത്തേണ്ടതുണ്ട്.ബലപ്രയോഗം പോലും വേണ്ടിവന്നേക്കും എന്ന വൃത്തികെട്ട അവസ്ഥയിലേക്കാണ് ഗൈനകോളജിസ്റ്റുകള്‍ സ്ത്രീകളെ എത്തിക്കുന്നത്.പബ്ലിക് പ്രൈവറ്റ് വ്യത്യാസമില്ലാതെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ആരോഗ്യവകുപ്പിന് സാധിക്കണം.

നിയമപരമായ അബോര്‍ഷന്‍ ഇവിടെ ലഭ്യമാണ് എന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ബോര്‍ഡ് വെക്കേണ്ടതാണ്.കൊറോണ ഒരു അടിയന്തിരസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.എന്തൊക്കെ തിരക്കിനിടയിലും അബോര്‍ഷന്‍ അടിയന്തിരസേവനമായി നിലനില്‍ക്കണമെന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.NB: ആവശ്യമില്ലാത്ത ഗര്‍ഭം തടയാന്‍ മാര്‍ഗങ്ങള്‍ ഉറപ്പായും ഉണ്ട്. അതുപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക.ആര്‍ട്ടിഫിഷ്യല്‍ methods ഉപയോഗിച്ചില്ലെങ്കില്‍ പരാജയസാധ്യത വളരെ വലുതാണെന്ന് മനസിലാക്കുക.Withdrawal method പോലും ഗര്‍ഭം തടയലില്‍ പരാജയപ്പെട്ടേക്കാം എന്ന് മനസിലാക്കുക.ഗര്‍ഭനിരോധനമാര്‍ഗം ഉപയോഗിച്ചില്ലെങ്കില്‍പോലും ഭാവിയില്‍ ഗുരുതരമായ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും സ്ത്രീക്ക് എന്ന അവസ്ഥയുണ്ടെങ്കില്‍ ഗര്‍ഭചിദ്രം നല്‍കണം.നിയമത്തിലെ ആ ഭാഗം പ്രത്യേകമായി മറക്കുന്ന പ്രവണത ആരോഗ്യപ്രവര്‍ത്തകര്‍ മറ്റേണ്ടതാണ്.