ട്രെയിനില്‍ വെച്ച് ചുംബിച്ചു, അര്‍ജുന്‍ പ്രണയം തുറന്ന് പറഞ്ഞതിനെ കുറിച്ച് ദുര്‍ഗ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് ദുര്‍ഗ. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. മോഡലിംഗ് രംഗത്തും തിളങ്ങി നില്‍ക്കുന്ന താരമാണ് ദുര്‍ഗ. അടുത്തിടെയായിരുന്നു ദുര്‍ഗ വിവാഹിതയായത്. യുവ നിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയുടെ കഴുതത്തില്‍ മിന്നു ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതിരായത്.

ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറിയിരുന്നു. നേരത്തെയും അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ ദുര്‍ഗ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ശേഷം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ചാനല്‍ പരിപാടികളില്‍ അതിഥികളായി ദുര്‍ഗയും ഭര്‍ത്താവും എത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് അര്‍ജുനൊപ്പം പകര്‍ത്തിയ ആദ്യ സെല്‍ഫിയും അതിനൊപ്പം ദുര്‍ഗ കുറിച്ച വാക്കുകളുമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രവും കുറിപ്പും ദുര്‍ഗ പങ്കുവെച്ചത്. ട്രെയിനില്‍ വെച്ചാണ് അര്‍ജുന്‍ പ്രണയം പറഞ്ഞത്. കവിളില്‍ ഉമ്മ വെച്ച് ഐ ലവ് യൂ എന്ന് പറയുകായയിരുന്നു എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം കുറിച്ചു. ‘കിസിങ് സീനിന് ശേഷമുളള ചിത്രമാണ് ഇത്. ഞാന്‍ എത്ര ബ്ലഷ്ഡാണെന്ന് നോക്കിയെ. ഞങ്ങളൊരുമിച്ചുളള ആദ്യ സെല്‍ഫിയാണ് ഇതെന്നും ദുര്‍ഗ കൃഷ്ണ കുറിച്ചു.