ഇഡിക്ക് റെയ്ഡ് നടത്താം, അറസ്റ്റ് ചെയ്യാം, സ്വത്തുക്കൾ കണ്ടുകെട്ടാം സു​പ്രീം​കോ​ട​തിയുടെ നിർണായക ഉത്തരവ് ED

 

ന്യൂ​ഡ​ല്‍​ഹി. ക​ള്ള​പ​ണം വെ​ളു​പ്പി​ക്ക​ലി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ വി​ശാ​ല അധികാരങ്ങൾ ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തിയുടെ സുപ്രധാന ഉത്തരവ്. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന 242 ഹരജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവി കുമാറും അംഗങ്ങളുമായ ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധി. സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ഇ​ഡി​യു​ടെ അ​ധി​കാ​രം സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. അ​റ​സ്റ്റി​നും പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​ധി​കാ​ര​ങ്ങ​ളും സു​പ്രീം​കോ​ട​തി ശ​രി​വ​ക്കുകയായിരുന്നു. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അവകാശങ്ങളാണ് പരമോന്നത കോടതി ശരിവെച്ചത്.

ഇ​ഡി​യു​ടെ സ​മ്പൂ​ര്‍​ണ അ​ധി​കാ​രം ചോ​ദ്യം ചെ​യ്ത ഹ​ര്‍​ജി​ക​ള്‍ കോ​ട​തി ഒന്നടങ്കം തള്ളുകയായിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ (പി.എം.എൽ ആക്ട്) സെക്ഷൻ 5, സെക്ഷൻ 8 (4), സെക്ഷൻ 15, സെക്ഷൻ 17, സെക്ഷൻ 19, സെക്ഷൻ 45 എന്നീ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. അറസ്റ്റിലായാൽ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകൾ പ്രതി ഹാജരാക്കണമെന്നും ജാമ്യവുമായി ബന്ധപ്പെട്ട സെക്ഷൻ 45നെ ശരിവച്ചുകൊണ്ടുള്ള വിധിയിൽ പറഞ്ഞിട്ടുണ്ട്.

ഇ ഡി യുടെ അധികാരത്തിനു ശക്തി പകർന്നു കൊണ്ട് പ്രസ്താവിച്ചിരിക്കുന്ന വിധിയിൽ, കേ​സ് സം​ബ​ന്ധി​ച്ച ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക വി​വ​ര റി​പ്പോ​ര്‍​ട്ടാ​യ ഇ​സി​ഐ​ആ​ര്‍ സു​പ്ര​ധാ​ന രേ​ഖ​യാ​ണെ​ന്നു കോ​ട​തി പ​റ​ഞ്ഞു. ഇ​സി​ഐ​ആ​ര്‍ ര​ഹ​സ്യ​രേ​ഖാ​യി പ​രി​ഗ​ണി​ക്കാം. ഇ​ത് എ​ഫ്‌​ഐ​ആ​റി​നു തു​ല്യ​മ​ല്ല. ഇ​സി​ഐ​ആ​ര്‍ പ്ര​തി​ക്കു ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി വ്യക്തമാക്കിയിട്ടുണ്ട്.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രെ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി നീ​ക്കം ന​ട​ത്തു​ന്നെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ സ​മ്പൂ​ര്‍​ണ അ​ധി​കാ​രം കോ​ട​തി ശ​രി​വ​ച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പി​എം​എ​ല്‍ ആ​ക്ടി​ന് കീ​ഴി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ആ​ള്‍​ക്ക് സ​മ​ന്‍​സ് ന​ല്‍​കു​ന്ന​തും ചോ​ദ്യം ചെ​യ്യു​ന്ന​തി​നും അ​ട​ക്കം ഉ​ള്ള ന​ട​പ​ടി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ് എ​ന്ന​താ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ ഉ​ന്ന​യി​ച്ചിരുന്ന പ്രധാന വാദം.

ഇ.ഡി കേസിൽ വിചാരണ മാറ്റണമെന്ന ഹരജികൾ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ജാമ്യപേക്ഷകൾ നൽകിയവർ അതാത് കോടതികളെ സമീപിക്കണം. ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭ്യമാക്കാനുള്ള കർശന വ്യവസ്ഥകൾ, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ കുറ്റാരോപിതനുള്ള ബാധ്യത, ഇ.ഡി ഉദ്യോഗസ്ഥർക്ക് മുമ്പിൽ നൽകുന്ന കുറ്റാരോപിതർ മൊഴി കോടതിയിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി അടക്കം കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാ​ര്‍​ത്തി ചി​ദം​ബ​രം, മെ​ഹ​ബൂ​ബ മു​ഫ്തി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടേ​ത​ട​ക്ക​മു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി ത​ള്ളി​യിരിക്കുന്നത്.