‌മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡുകള്‍ 72 മണിക്കുറിനുള്ളില്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാറിന്‍റെ വിവിധ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡുകള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് എല്ലാ പെട്രോള്‍ പമ്ബ് ഡീലര്‍മാരോടും മറ്റ് ഏജന്‍സികളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. ഇത്തരം ബോര്‍ഡുകളിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ) ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുകയും വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച്‌ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലെ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഉന്നയിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 26 ന് സംസ്ഥാനത്തെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

ല്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന സഖ്യവും തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്.